Sunday, December 21, 2025

അത്യുന്നതങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ്!! ബോൾട്ടിനെയും ഹെയ്സല്‍വുഡിനെയും മറികടന്ന് ഏകദിന ബൗളർമാരുടെ റാങ്കിങ്ങിൽ മുഹമ്മദ് സിറാജ് ഒന്നാം നമ്പർ

മുംബൈ : പുതുതായി പുറത്തിറങ്ങിയ ഏകദിന ബോളർമാരുടെ ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ താരം മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനത്തെത്തി. ന്യൂസീലൻഡിന്റെ ട്രെന്റ് ബോള്‍ട്ട്, ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡ് എന്നീ പ്രമുഖരെ പിന്നിലാക്കിയാണ് സിറാജ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കുതിച്ചു കയറിയത്. ശ്രീലങ്കയ്ക്കെതിരെയും ന്യൂസീലൻഡിനെതിരെയുമുള്ള പരമ്പരകളിലെ തകർപ്പൻ പ്രകടനമാണ് താരത്തെ കരിയറിലാദ്യമായിബോളർമാരിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്.

ശ്രീലങ്കയ്ക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ മൂന്നു മത്സരങ്ങളിൽ നിന്നായി ഒൻപതു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ന്യൂസീലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ‌നിന്നു താരം നാലു വിക്കറ്റുകൾ വീഴ്ത്തി. 729 പോയിന്റുകളുമായാണ് സിറാജ് ബോളർമാരിൽ ഒന്നാം സ്ഥാനത്തേക്കു കുതിച്ചത്. തൊട്ടുപിന്നിലുള്ള ജോഷ് ഹെയ്‍സൽവുഡിന് 727 പോയിന്റുകളാണുള്ളത്.

Related Articles

Latest Articles