മഹാ കുംഭമേളയിൽ പുണ്യസ്നാനം നടത്തുന്ന മുകേഷ് അംബാനിയും കുടുംബവും
ലഖ്നൗ : മഹാ കുംഭമേളയിൽ പുണ്യസ്നാനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ വ്യവസായി മുകേഷ് അംബാനി .അംബാനി കുടുംബത്തിലെ നാല് തലമുറകളും പുണ്യസ്നാനത്തിന് എത്തിയിരുന്നു. മുകേഷ് അംബാനിയോടൊപ്പം അദ്ദേഹത്തിന്റെ അമ്മയും മക്കളും പേരക്കുട്ടികളും സംഗമ സ്നാനം നടത്തി.കഴിഞ്ഞ മാസം മുകേഷ് അംബാനിയുടെ ഇളയ സഹോദരനും വ്യവസായിയുമായ അനിൽ അംബാനിയും ഭാര്യയും മുൻ നടിയുമായ ടിന അംബാനിയും മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യ സ്നാനം നടത്തിയിരുന്നു
അമ്മ കോകില ബെൻ, മുകേഷ് അംബാനി, മക്കളായ അനന്ത് അംബാനി, ആകാശ് അംബാനി, ആകാശിന്റെ ഭാര്യ ശ്ലോക മേത്ത, രണ്ട് മക്കളായ പൃഥ്വി, വേദ എന്നിവരാണ് മഹാ കുംഭമേളയിൽ പങ്കെടുത്തത്. സവിശേഷ ദിനമായ മാഘ പൂർണിമയോട് അനുബന്ധിച്ചാണ് അംബാനി കുടുംബം പുണ്യ സ്നാനത്തിനായി തിരഞ്ഞെടുത്തത്. മഹാ കുംഭമേളയുടെ അവിഭാജ്യ ഘടകമായ കല്പ്പവത്തിന്റെ സമാപനമാണ് ബുധനാഴ്ചത്തെ മാഘപൂര്‍ണിമ. ഇന്ന് ധാരാളം ഭക്തര്‍ സംഗമത്തില്‍ പുണ്യസ്നാനം നടത്തുകയും പൂജയും ദാനവും അടക്കമുള്ള സത്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു.
അതേസമയം രാവിലെ 8 മണിയോടെ ത്രിവേണി സംഗമത്തിൽ ഏകദേശം 50 ലക്ഷം ഭക്തർ പുണ്യസ്നാനം നടത്തി. ഇതോടെ മഹാ കുംഭമേളയിൽ പുണ്യ സ്നാനം ചെയ്തവരുടെ എണ്ണം 45 കോടി കവിഞ്ഞു. മഹാകുംഭമേളയിൽ 45 കോടിയോളം ഭക്തർ പുണ്യ സ്നാനം നടത്തും എന്നാണ് മഹാ കുംഭമേളയ്ക്ക് മുൻപായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നത്. മഹാകുംഭത്തിന് ഇനിയും 15 ദിവസവും രണ്ട് പ്രധാന സ്നാന ഉത്സവങ്ങളും ബാക്കിയുണ്ട്. നാളത്തെ മാഘ പൂർണിമ ദിനവും ശിവരാത്രി ദിനവും കൂടുതൽ ഭക്തർ സംഗമ സ്നാനത്തിനായി എത്തുമെന്ന് കരുതപ്പെടുന്നു. ഇതോടെ മഹാകുംഭ മേളയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 കോടി കവിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…