ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാര്‍ ഡാമിലെ നാലു ഷട്ടറുകള്‍ കൂടി തുറന്നു. നിലവില്‍ അഞ്ചു ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം. വൈകുന്നേരം അഞ്ച് മണി മുതലാണ് തമിഴ്നാട് . മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു തുടങ്ങിയത്. അഞ്ച് ഷട്ടറുകൾ 90 സെന്റിമീറ്റർ വീതവും നാല് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതവുമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 141.95 അടിയാണ് ഡാമിലെ ജലനിരപ്പ്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ തേക്കടി വനത്തിലും തമിഴ്നാട് അതിർത്തി മേഖലയിലും ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി വർധിച്ചു. തുടർന്നാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനമായത്. അതേസമയം പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി (Idukki) ജില്ലാ കളക്ടർ അറിയിച്ചു. ആളുകളെ മാറ്റി പാർപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതേസമയം കേരളത്തിന്റെ ആവശ്യം അവഗണിച്ച് ശനിയാഴ്ചയും രാത്രിയിൽ തമിഴ്‌നാട് സ്പിൽവേ വഴി പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…