Tuesday, May 7, 2024
spot_img

ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴ; മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നു; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഇടുക്കി: ജനലിരപ്പ് 141.60 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതോടെയാണ് അണക്കെട്ടിലേയ്‌ക്കുള്ള നീരൊഴുക്കിൽ വർദ്ധനവുണ്ടായത്. നിലവിൽ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളാണ് ഉയർത്തിയിട്ടുള്ളത്.200 ഘനയടി വെള‌ളം പുറത്തേക്ക് ഒഴുക്കിവിടുകയാണ്. നീരൊഴുക്ക് കൂടിയിട്ടും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള‌ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാത്തതാണ് രണ്ട് ഷട്ടര്‍ തുറക്കാന്‍ കാരണം.

പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ വെള‌ളത്തിന്റെ അളവ് 2400.10 അടിയാണ്. ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ ഇപ്പോഴും കനത്ത മഴയാണ്. മേല്‍നോട്ട സമിതി നിര്‍ദ്ദേശിച്ച 142 അടിയായി ജലനിരപ്പ് തുടരാനുള‌ള ഇടക്കാല ഉത്തരവ് തുടരും.

Related Articles

Latest Articles