Saturday, April 27, 2024
spot_img

മുല്ലപ്പെരിയാർ: 9 ഷട്ടറുകൾ കൂടി തുറന്നു, ഒരു സെക്കന്റിൽ 7,300 ഘനയടി വെള്ളം ഒഴുക്കി കളയുന്നു; കൂടുതൽ ഷട്ടറുകൾ തുറക്കാൻ സാധ്യത

ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാര്‍ ഡാമിലെ നാലു ഷട്ടറുകള്‍ കൂടി തുറന്നു. നിലവില്‍ അഞ്ചു ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം. വൈകുന്നേരം അഞ്ച് മണി മുതലാണ് തമിഴ്നാട് . മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു തുടങ്ങിയത്. അഞ്ച് ഷട്ടറുകൾ 90 സെന്റിമീറ്റർ‌ വീതവും നാല് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതവുമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 141.95 അടിയാണ് ഡാമിലെ ജലനിരപ്പ്.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ തേക്കടി വനത്തിലും തമിഴ്നാട് അതിർത്തി മേഖലയിലും ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി വർധിച്ചു. തുടർന്നാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനമായത്. അതേസമയം പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി (Idukki) ജില്ലാ കളക്ടർ അറിയിച്ചു. ആളുകളെ മാറ്റി പാർപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതേസമയം കേരളത്തിന്റെ ആവശ്യം അവഗണിച്ച് ശനിയാഴ്ചയും രാത്രിയിൽ തമിഴ്‌നാട് സ്പിൽവേ വഴി പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു.

Related Articles

Latest Articles