Monday, December 15, 2025

മുംബൈ വിമാനത്താവളം തകർക്കുമെന്ന് ഭീഷണി മുഴക്കിയ ആളെ തിരുവനന്തപുരത്ത് നിന്ന് മുംബൈ എടിഎസ് അറസ്റ്റ് ചെയ്തു

മുംബൈ: മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം മുഴക്കിയ മലയാളി അറസ്റ്റില്‍. മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് തിരുവനന്തപുരത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 തകര്‍ക്കുമെന്ന് ഇ-മെയിയിലിലൂടെ അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

ഇത് അധികൃതർക്കുള്ള അവസാന സന്ദേശമാണെന്നും മോചനദ്രവ്യമെന്ന നിലയിൽ പത്ത് ലക്ഷം ഡോളര്‍ ബിറ്റ്‌കോയിൻ രൂപത്തിൽ അയച്ചില്ലെങ്കിൽ അടുത്ത് 48 മണിക്കൂറിനുള്ളിൽ ടെർമിനൽ തകര്‍ക്കുമെന്നായിരുന്നു ഭീഷണി. പിന്നാലെ ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച എടിഎസ് സംഘം സന്ദേശം ലഭിച്ചത് കേരളത്തിൽ നിന്നാണെന്ന് കണ്ടെത്തുകയും തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.

Related Articles

Latest Articles