Saturday, January 3, 2026

മുംബൈയിൽ മൂന്നാം തരംഗം ? കോവിഡ് വ്യാപനത്തിൻറെ വേഗതയിൽ ആശങ്ക

മുംബൈ: മുംബൈയിൽ കോവിഡ് വ്യാപനത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയത് ആശങ്കയുണർത്തുന്നു. ചൊവ്വാഴ്ച, COVID-19 കേസുകളിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി. 1,377 പുതിയ കോവിഡ് കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത 809 അണുബാധകളിൽ നിന്ന് കുത്തനെ വർദ്ധനവ്. COVID-19 ന്റെ ഒന്നും രണ്ടും തരംഗങ്ങളേക്കാൾ വേഗത്തിലാണ് മുംബൈയിൽ നിലവിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. ആദ്യ തരംഗത്തിൽ 706-ൽ നിന്ന് 1367 കൊറോണ വൈറസ് അണുബാധയിലെത്താൻ മുംബൈ 12 ദിവസമെടുത്തുവെന്നും രണ്ടാം തരംഗത്തിൽ 683 കേസുകളിൽ നിന്ന് 1325-ൽ എത്താൻ 20 ദിവസമെടുത്തുവെന്നും ഔദ്യോഗിക കണക്ക് പറയുന്നു.

പക്ഷെ ഇത്തവണ 683-ൽ നിന്ന് 1377 കോവിഡ്-19 കേസുകൾ എത്താൻ മുംബൈയിൽ വെറും 4 ദിവസമെടുത്തു എന്നതാണ് ആശങ്കാജനകമായ ഘടകം. ഡിസംബർ 21 നും 27 നും ഇടയിൽ രോഗബാധിതരിൽ 0.07 ശതമാനം വളർച്ചാ നിരക്ക് കാണപ്പെടുന്നു.അതേസമയം, മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,172 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു.കൊറോണ വൈറസിന്റെ ഒമൈക്രോൺ കേസുകളൊന്നും ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Articles

Latest Articles