Saturday, May 18, 2024
spot_img

രാത്രി കർഫ്യു പിൻവലിച്ചു, ബീച്ചിലും പാർക്കുകളിലും ജനങ്ങൾക്ക് പ്രവേശനം; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി മുംബൈ

മുംബൈ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ. പ്രവേശന വിലക്കുകൾ നീക്കി ജനങ്ങൾക്കായി നഗരം തുറന്നു കഴിഞ്ഞു.

കൂടാതെ പാർക്കുകളിലും സ്‌പാകളിലും ബീച്ചുകളിലും ജനത്തിന് പ്രവേശിക്കാം. റസ്റ്ററന്റുകൾക്കും തിയറ്ററുകൾക്കും 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാം. 200 പേരെ പരമാവധി ഉൾപ്പെടുത്തി കല്യാണങ്ങൾ നടത്താം.

‘രാത്രി 11 മുതൽ പുലർച്ചെ 5 വരെ നഗരത്തിൽ ഏർപ്പെടുത്തിയ കർഫ്യു പിൻവലിച്ചു. നീന്തൽക്കുളങ്ങളിലും 50 ശതമാനം പേർക്കാണ് പ്രവേശനം. എന്നാൽ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ പരിധി ഉണ്ടാകില്ല’- മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു

Related Articles

Latest Articles