വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ
മുംബൈ ∙ സ്വന്തം കാണികളുടെ മുന്നിലും വിജയ മധുരം രുചിക്കാനാകാതെ മുംബൈ ഇന്ത്യൻസ്. വെറ്ററൻ താരം അജിങ്ക്യ രഹാനെ പതിവു പ്രതിരോധ ശൈലി മറന്ന് തകർപ്പൻ ബാറ്റിങ്ങുമായി കത്തി കയറിയതോടെയാണ് മുംബൈക്ക് വിജയം അപ്രാപ്യമായത്. ഫലം ഐപിഎലിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന മുംബൈ–ചെന്നൈ ഗ്ലാമർ പോരാട്ടത്തിൽ ചെന്നൈയ്ക്ക് 7 വിക്കറ്റ് വിജയം.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 158 റൺസ് എന്ന സാമാന്യം ഭേദപ്പെട്ട വിജയലക്ഷ്യം ചെന്നൈ 18.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. രഹാനെ 27 പന്തിൽ 61 റൺസ് നേടി ചെന്നൈ വിജയത്തിന്റെ നട്ടെല്ലായി. ഋതുരാജ് ഗെയ്ക്‌വാദ് 40 റൺസ് നേടി പുറത്താകാതെ നിന്നു. 3 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും 2 വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സാന്റ്നർ, തുഷാർ ദേശ്പാണ്ഡെ എന്നിവരുമാണ് ചെന്നൈയ്ക്കായി ബൗളിങ്ങിൽ തിളങ്ങിയത്.
158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്കു സ്കോർബോർഡ് തുറക്കും മുൻപേ ഡെവൺ കോൺവേയുടെ വിക്കറ്റ് നഷ്ടമായെങ്കിലും രഹാനെ ടീമിന്റെ പ്രതീക്ഷകൾ ചുമലിലേറ്റുകയായിരുന്നു. മുംബൈ പേസർ അർഷദ് ഖാൻ എറിഞ്ഞ ഒരോവറിൽ ഒരു സിക്സും 4 ഫോറും ഉൾപ്പെടെ 23 റൺസ് നേടി കൊടുങ്കാറ്റായ രഹാനെ 19 പന്തിൽ അർധ സെഞ്ചറി തികച്ചു. ഐപിഎലിൽ 2020ന് ശേഷം രഹാനെയുടെ ആദ്യ അർധ സെഞ്ചുറിയാണിത്. ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത ഗെയ്ക്‌വാദിനെ കാഴ്ചക്കാരനാക്കി നിർത്തിയായിരുന്നു രഹാനെയുടെ പ്രകടനം. 8–ാം ഓവറിൽ രഹാനെ പുറത്താകുമ്പോൾ ചെന്നൈ ഏറെക്കുറെ ജയം ഉറപ്പിച്ചിരുന്നു. 7 ഫോറും 3 സിക്സും രഹാനെ നേടി. ശിവം ദുബെ (28) 15–ാം ഓവറിൽ പുറത്തായെങ്കിലും അമ്പാട്ടി റായുഡുവും (20) ഗെയ്ക്‌വാദും ചേർന്ന് ചെന്നൈയെ ജയത്തിലെത്തിച്ചു.
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…