Health

ചിയ സീഡ്‌സ് ​മുളപ്പിച്ച് കഴിച്ച് നോക്കൂ​; ശരീരത്തിലെ ചൂടിനെ നിയന്ത്രിക്കാൻ ഇവനെ കഴിഞ്ഞേ ഉള്ളു വേറെ ആരും!

ഫാന്‍ ഇട്ടാല്‍ പോലും കിടന്നുറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. അന്തരീക്ഷത്തിലെ താപം ഉയരുന്നതിനനുസരിച്ച് ശരീരത്തിലെ ചൂടും ഉയര്‍ന്ന് വരികയാണ്. എന്നാല്‍, നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ കുറച്ച് ശ്രദ്ധിച്ചാലും നല്ലപോലെ വെള്ളം കുടിച്ചാലും ചൂട് കുറയ്ക്കാന്‍ സാധിക്കും
നന്നായി വെള്ളം കുടിക്കുന്നതിന്റെ കൂടെ മുളപ്പിച്ച ചിയ സീഡ്‌സ് കൂടെ ചേര്‍ത്ത് കഴിഞ്ഞാല്‍ ശരീരത്തിന് കൂടുതല്‍ കുളിര്‍മ്മയും അത്പോലെ തന്നെ ചൂട് ശരീരത്തില്‍ കൂടുമ്പോള്‍ ഉണ്ടാകുന്ന പല ബുദ്ധിമുട്ടുകളും കുറയ്ക്കാനും സാധിക്കുന്നതാണ്.

​ചിയ സീഡ്‌സ്​

നമ്മള്‍ കസകസ എന്നെല്ലാം വിശേഷിപ്പിക്കുന്ന ചിയ സീഡ്‌സ് നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു വിത്താണ്. പൊതുവില്‍ നമ്മള്‍ സര്‍ബത്ത്, അല്ലെങ്കില്‍ ഫലൂദ, അല്ലെങ്കില്‍ എന്തെങ്കിലും ജ്യൂസ് എന്നിവ തയ്യാറാക്കുമ്പോള്‍ കുതിര്‍ത്ത് വെച്ചിരിക്കുന്ന ചിയ സീഡ്‌സ് ചേര്‍ക്കാറുണ്ട്.എന്നാല്‍, കുതിര്‍ത്ത് വെച്ച ചിയ സീഡ്‌സിനേക്കാള്‍ ഒരു പടി മുന്‍പിലാണ് മുളപ്പിച്ചെടുത്ത ചിയ സീഡ്‌സ്. തടി കുറയ്ക്കാന്‍ ആഗഹിക്കുന്നവര്‍ക്കും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ശരീരത്തിന്റെ ക്ഷീണം മാറ്റി എടുക്കുന്നതിനും ദഹനം കൃത്യമായി നടത്തുന്നതിനുമെല്ലാം തന്നെ ചിയ സീഡ്‌സ് ഗുണം ചെയ്യുന്നു.

​മുളപ്പിച്ചെടുത്ത ചിയ​

നമുക്ക് വീട്ടില്‍ തന്നെ ചിയ സീഡ്‌സ് മുളപ്പിച്ച് എടുക്കാവുന്നതാണ്. ഇതിനായി കുറച്ച് വെള്ളത്തില്‍ ചിയ സീഡ്‌സ് കുതിരാന്‍ വെക്കുക. നന്നായി കുതിര്‍ന്ന് കഴിയുമ്പോള്‍ ഇത് നന്നായി ചീര്‍ത്ത് ഇരിക്കുന്നത് കാണാം. ഇതിലെ വെള്ളം കളഞ്ഞ് ഈ നനവോടെ തന്നെ ഒരു ചരിയ പാത്രത്തില്‍ ഇട്ട് മൂടി വെച്ചാല്‍ മതി ചിയ സീഡ്‌സ് മുളക്കുന്നതായിരിക്കും.ഇതല്ലെങ്കില്‍ നന്നായി കുതിര്‍ത്തതിന് ശേഷം ഒരു തുണിയില്‍ കെട്ടി വെക്കാവുന്നതാണ്. ഇതും ചിയ സീഡ്‌സ് വേഗത്തില്‍ മുളപ്പിച്ച് കിട്ടുന്നതിന് സഹായിക്കുന്നുണ്ട്.

​ഗുണങ്ങള്‍​

മുളപ്പിച്ചെടുത്ത ചിയ സീഡ്‌സില്‍ കാല്‍സ്യം, മാഗ്നീഷ്യം, അയേണ്‍, ഫൈബര്‍, ഒമേഗ- 3, ആന്റിഓക്‌സിഡന്റ്‌സ് എന്നിവയെല്ലാം തന്നെ ധാരാളം കാണാന്‍ സാധിക്കും. നമ്മള്‍ കുതിര്‍ത്ത് എടുക്കുന്ന ചിയ സീഡ്‌സില്‍ ഉള്ളതിനേക്കാള്‍ കുറച്ച് ഗുണം അതിനാല്‍ ഇത് നല്‍കുന്നു.അതുപോലെ, ശരീരത്തിലേയ്ക്ക് അയേണും, ആന്റിഓക്‌സിഡന്റ്‌സും ഒമേഗ- 3 എത്തുന്നതെല്ലാം തന്നെ ചര്‍മ്മത്തിന്റേയും മുടിയുടേയും ആരോഗ്യം സംരക്ഷിക്കുന്നു. ഇതില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ദഹനം നല്ലരീതിയില്‍ നടക്കുന്നതിന് ഇത് സഹായിക്കുന്നു.

നമ്മളുടെ ശരീരത്തില്‍ ദഹനം നല്ലരീതിയില്‍ നടന്നാല്‍ തന്നെ പകുതി അസുഖങ്ങളും കുറയും. ശരീരത്തിലെ ചൂടിനെ നിയന്ത്രിക്കാനും അതുപോലെ, വയര്‍ തണുപ്പിക്കാനും ചിയ സീഡ്‌സ് സഹായിക്കുന്നുണ്ട്. അതുപോലെ, ചൂട് കുറയ്ക്കുന്നതിനാല്‍, വയറ്റില്‍ നിന്നും പോകാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഇത് നല്ലൊരു ആശ്വാസമാണ് നല്‍കുന്നത്. ഒപ്പം തന്നെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നുണ്ട്.

​മുളപ്പിച്ചെടുത്ത ചിയ സീഡ്‌സ് ഇങ്ങനെ കഴിക്കാം​

നിങ്ങള്‍ക്ക് മുളപ്പിച്ചെടുത്ത ചിയ സീഡ്‌സ് തയ്യാറാക്കുന്നസാലഡില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. അല്ലെങ്കില്‍ കുറച്ച് ഓട്‌സ് എടുത്ത് അതിലേയ്ക്ക് കുറച്ച് പഴം ഉടച്ചതും ചേര്‍ത്ത് നല്ല പാലും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഓട്‌സ് എടുക്കുമ്പോള്‍ രണ്ട് ടീസ്പൂണില്‍ കൂടരുത്.ഇതിലേയ്ക്ക് നിങ്ങള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മുളപ്പിച്ച ചിയ സീഡ്‌സ് ചേര്‍ക്കാവുന്നതാണ്. അതുപോലെ, നല്ലപോലെ ഫ്രൂട്‌സും ചേര്‍ക്കുക. മധുരത്തിനായി തേന്‍, അല്ലെങ്കില്‍ ഈന്തപ്പഴംപാലും ചേര്‍ത്ത് അടിച്ച് ചേര്‍ക്കാവുന്നതാണ്. പഞ്ചസ്സാര ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

അതുപോലെ, നാരങ്ങ വെള്ളം തയ്യാറാക്കുമ്പോള്‍, സ്മൂത്തി തയ്യാറാക്കുമ്പോള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് മുളപ്പിച്ച ചിയ സീഡ്‌സ് ചേര്‍ക്കാവുന്നതാണ്. അതുപോലെ, നിങ്ങള്‍ കുടിക്കാന്‍ എടുക്കുന്ന വെള്ളത്തിലും ഇത് ചേര്‍ത്ത് കുടിക്കാം. ഇതും ശരീരത്തിന് നല്ല തണുപ്പ് നല്‍കാന്‍ സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

13 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

17 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

1 day ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

1 day ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

1 day ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

1 day ago