fire-mumbai
മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഗവേഷണ വിദ്യാര്‍ത്ഥി. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം നടന്നത്. സ്വയം തീകൊളുത്തിയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടർന്നുകൊണ്ടിരിക്കുകയാണ്.
ഡോ. ബാബാസാഹേബ് അംബേദ്കര്‍ മറാത്തവാഡാ സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥികളാണ് ഇരുവരും. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ദാരുണ സംഭവം നടന്നത്. ഹനുമാന്‍ തേക്ഡിയിലെ സര്‍ക്കാര്‍ ഫോറന്‍സിക് കോളേജില്‍ തന്റെ പ്രോജക്ട് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം പ്രതിയായ യുവാവ് ഇവിടേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.
തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കാരണം വ്യക്തമാക്കണമെനാനവശ്യപ്പട്ട് യുവാവ് പെണ്‍കുട്ടിയോട് തട്ടിക്കയറി. ഇതിന് പിന്നാലെ കൈയ്യില്‍ കരുതിയ പെട്രോള്‍ ഇരുവരുടെയും ദേഹത്ത് ഒഴിച്ചു. സ്വയം തീകൊളുത്തിയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ആലിംഗനം ചെയ്യുകയായിരുന്നു.
സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ തീയണച്ച ശേഷം ഔറംഗബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുയ യുവാവിന് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. 55 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നിലയും അതീവ ഗുരുതരമായി തുടരുകയാണ്. വിവരം അറിഞ്ഞ് പെണ്‍കുട്ടി മാതാപിതാക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്, യുവാവിനെതിരെ കുടുംബം പരാതി നല്‍കി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…