Monday, April 29, 2024
spot_img

മുണ്ടക്കയം മധുര മീനാക്ഷി ക്ഷേത്രത്തിൽ പൂജ സ്റ്റോർ ലേലവുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷം; പൂജാരിക്ക് നേരെ കൈയേറ്റ ശ്രമം

തിരുവനന്തപുരം: മുണ്ടക്കയം ഗ്രൂപ്പിലെ മധുര മീനാക്ഷി ക്ഷേത്രത്തിൽ പൂജ സ്റ്റോർ ലേലവുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷം. വിഡിയോയിൽ കാണുന്ന സ്ത്രീ ആയിരുന്നു കഴിഞ്ഞ വർഷം വരെ മധുര മീനാക്ഷി ക്ഷേത്രത്തിൽ എണ്ണയും പൂജ സ്റ്റോറും ലേലം പിടിച്ചിരുന്നത്.

എന്നാൽ ഈ വർഷം കൂടുതൽ തുകക്ക് ദേവസ്വത്തിൽ നിന്ന് പിരിഞ്ഞ ചന്ദ്രൻ എന്നയാൾ ലേലം പിടിക്കുക ഉണ്ടായി. സ്ത്രീക്ക് ലേലം കിട്ടാത്തതിന്റെ വൈരാഗ്യത്തിൽ കമ്മറ്റിക്കാർ അവർക്ക് ക്ഷേത്രത്തിന് പുറത്ത് കട ഇട്ട് കൊടുക്കുക ആയിരുന്നു.

ലേലം പിടിച്ച ആളുടെ അടുത്ത് നിന്ന് ആരും എണ്ണ വാങ്ങാത്തതിനാൽ, ലേലം പിടിച്ച ആളിൽ നിന്നും എണ്ണ വാങ്ങണമെന്ന് ഭക്തജനങ്ങളോട് തിരുമേനി പറഞ്ഞതിന്റെ വൈരാഗ്യം ആണ് പൂജാരിയെ കൈയേറ്റം ചെയ്യാൻ കാരണം എന്നാണ് ദൃ‌ക്സാക്ഷിയിൽ നിന്ന് കിട്ടിയ വിവരം.

Related Articles

Latest Articles