മൂന്നാര്‍: ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങവേ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോയമ്പത്തൂരിലെ കോളേജിൽ നിന്നും ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങി വരെയായിരുന്നു ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടത്. മൂന്നാര്‍ സ്വദേശി ഹരീഷ് ബാലാജി ആണ് (22) മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ കോയമ്പത്തൂരില്‍ വെച്ചാണ് അപകടം നടന്നത്. കോള്‍ സെന്റര്‍ ജീവനക്കാരനായിരുന്നു ഹരീഷ്. കോയമ്പത്തൂരിലാണ് ബിരുദം പൂര്‍ത്തിയാക്കിയത്.
ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പോയിരുന്നു. സർട്ടിഫിക്കറ്റ് വാങ്ങി തിരികെ വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട് മറ്റൊരു യുവാവും മരിച്ചു. മൃതദേഹം സംസ്‌കരിച്ചു.

