Monday, December 15, 2025

മൂന്നാർ മാട്ടുപ്പെട്ടിയിൽ വിനോദസഞ്ചാരികളുടെ ബസ് അപകടത്തിൽപ്പെട്ടു ! രണ്ട് മരണം

മൂന്നാര്‍: ഇടുക്കി മൂന്നാര്‍ എക്കോ പോയിന്റില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഒരു സ്ത്രീയും പുരുഷനാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

രണ്ടുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്

Related Articles

Latest Articles