ബേബി, സ്മിത
പുതുവർഷം ആരംഭിക്കാൻ ഒരു ദിനം മാത്രം ബാക്കി നിൽക്കെ നടന്ന അരുംകൊലയിലും ഗൃഹനാഥന്റെ ആത്മഹത്യയിലും ഞെട്ടിത്തരിച്ച് പിറവം. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി(58)യാണ് ഭാര്യ സ്മിത(47)യെയും രണ്ടു പെൺമക്കളെയും വെട്ടിയശേഷം കിടപ്പുമുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്. ഗുരുതരമായി വെട്ടേറ്റ സ്മിത മരിച്ചു.മക്കളെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം നടന്നതെന്നാണ് വിവരം.
വെട്ടേറ്റ പെണ്‍കുട്ടികള്‍ മുകളിലത്തെ നിലയിലെ മുറിയില്‍ ഓടിക്കയറി വാതിലടച്ചതിനാൽ ഇവരെ പിന്തുടർന്ന് ആക്രമിക്കാൻ ബേബിക്ക് കഴിഞ്ഞില്ല. പിന്നീട് മുറിയില്‍നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടികള്‍ അയല്‍ക്കാരെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഓടിയെത്തിയ അയൽക്കാർ കണ്ടത് സ്മിതയുടെ മൃതദേഹം കിടപ്പുമുറിയില്‍ നിലത്തുകിടക്കുന്നതാണ്. വെട്ടാന്‍ ഉപയോഗിച്ച വാക്കത്തിയും മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നു. വെട്ടേറ്റ കുട്ടികളെ ആദ്യം പിറവത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഹാളിലെ ഭിത്തിയില്‍ ബേബി എഴുതിയതെന്ന് കരുതുന്ന ചില കുറിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. പുതുവത്സരാംശംസകളും ഭിത്തിയില്‍ എഴുതിയിരുന്നു. ഇതിനുപുറമേയാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് കരുതുന്ന നിരവധി കാരണങ്ങളും ഭിത്തിയില്‍ എഴുതിയിട്ടിരുന്നത്. ഇതിനൊപ്പം ഫോട്ടോ അടങ്ങിയ ഒരുകവറും ഭിത്തിയില്‍ തൂക്കിയിട്ടിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൃത്യത്തിന് കാരണമായതെന്നാണ് കരുതുന്നത്. ബേബി മുമ്പ് മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ആളാണെന്ന വിവരവും വരുന്നുണ്ട് .
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…