Saturday, December 13, 2025

പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ഥിനിയെ യുവാവ് കുത്തിവീഴ്ത്തി; രണ്ടുപേരുടെയും നില ഗുരുതരം

കാസര്‍കോട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ യുവാവ് കുത്തിവീഴ്ത്തി. മംഗളൂരുവിലാണ് സംഭവം. എംബിഎ യ്ക്ക് പഠിക്കുന്ന വിദ്യാര്‍ഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തി വീഴ്ത്തിയത്.

ശരീരത്തില്‍ 12 കുത്തുകളേറ്റ വിദ്യാര്‍ഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാര്‍ തടയുന്നതിനിടെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സുശാന്തിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം കോളേജില്‍ നിന്ന് മടങ്ങുന്നതിനിടെ ബാഗമ്പള്ളിയില്‍ യുവതിയുടെ വീടിനടുത്ത് വച്ചാണ് സംഭവം.

സ്‌കൂട്ടറിലെത്തിയ സുശാന്ത് പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി കത്തി കൊണ്ട് കുത്തുകയായിരുന്നു. പെണ്‍കുട്ടിയോട് സുശാന്ത് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നെന്നും ഇത് നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles