Tuesday, May 28, 2024
spot_img

പാലക്കാട് വാളയാറില്‍ വാഹനാപകടത്തില്‍ അഞ്ചുമരണം

പാലക്കാട്: വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയും ഓമ്‌നിയും കൂട്ടി മുട്ടി രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. മരിച്ച നാല് പേരും തമിഴ്‌നാട് സ്വദേശികളാണ്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കൊയമ്പത്തൂര്‍ കുനിയമുത്തൂര്‍ സ്വദേശികളാണ് മരിച്ച അഞ്ച് പേരും.

ദേശീയപാതയില്‍ വച്ച് തന്നെയാണ് അപകടമുണ്ടായത്. കൊയമ്പത്തൂരില്‍ നിന്ന് വരികയായിരുന്ന ഓമ്‌നിവാനില്‍ 12 പേരാണുണ്ടായിരുന്നത്. കണ്ടെയ്‌നര്‍ ലോറി തിരിക്കുന്നതിനിടെ ഓമ്‌നിവാന്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കൊയമ്പത്തൂര്‍ കുനിയമുത്തൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരും അത്യാഹിത വിഭാഗത്തിലാണ് ഇപ്പോഴുള്ളത്.

Related Articles

Latest Articles