Wednesday, December 17, 2025

പട്ടാപ്പകല്‍ കൊലപാതകം; തലസ്ഥാനജില്ലയിൽ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു

തമ്പാനൂർ: തലസ്ഥാനജില്ലയിൽ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു(Murder In Trivandrum). തിരുവനന്തപുരം തമ്പാനൂരില്‍ ആണ് സംഭവം. തമിഴ്‌നാട് സ്വദേശി അയ്യപ്പനാണ് കൊല്ലപ്പെട്ടത്. സിറ്റി ടവര്‍ ഹോട്ടലിലാണ് കൊലപാതകം നടന്നത്.

ബൈക്കില്‍ എത്തിയ അക്രമി അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കടന്നുകളഞ്ഞ അക്രമിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തിൽ ഹോട്ടലിലുള്ളവരെ ഉൾപ്പെടെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.

Related Articles

Latest Articles