Friday, May 17, 2024
spot_img

റഷ്യൻ യുക്രൈൻ യുദ്ധം തുടരുന്നതിനിടെ സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞു

തിരുവനന്തപുരം: റഷ്യൻ യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സ്വർണവില കുത്തനെ കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 37480 രൂപയാണ് ഇന്നത്തെ വില.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞു. 3870 രൂപയാണ് ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 100 രൂപ തന്നെയാണ് ഇന്നത്തെയും വില. വെള്ളി ഗ്രാമിന് 71 രൂപയാണ് വില.

റഷ്യ – യുക്രെൻ യുദ്ധം തുടങ്ങിയതോടെ ഇന്നലെ സ്വർണ്ണ വില ഉയർന്നിരുന്നു. ഇന്നലെ രാവിലെ ഒമ്പത് മണി കഴിഞ്ഞപ്പോൾ സംസ്ഥാനത്തെ സ്വർണ വില നിശ്ചയിക്കുമ്പോൾ 1929 ഡോളറായിരുന്നു അന്താരാഷ്ട്ര വില.
എന്നാൽ പത്തു മണിയോടെ അന്താരാഷ്ട്ര സ്വർണവില വീണ്ടും 30 ഡോളർ വർധിച്ചിരുന്നു.

ഈ യുദ്ധത്തിലൂടെ ലോകത്തിന്റെ നിർണായക ശക്തിയാകാനുള്ള റഷ്യൻ നീക്കവും, നാറ്റോയുടെ 30 സഖ്യരാജ്യങ്ങൾ റഷ്യയെ ആക്രമിക്കുമെന്ന വാർത്തകളുമാണ് ഇന്നലെ സ്വർണ വില ഉയരുവാൻ കാരണമായതെന്നാണ് വിവരം. എന്നാൽ നാറ്റോയുടെ പിന്മാറ്റം വിപണിയിൽ പോസിറ്റീവ് ചലനം ഉണ്ടാക്കി. തുടർന്ന് ഇന്ന് ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

Related Articles

Latest Articles