Monday, May 20, 2024
spot_img

പ്രശസ്ത സംഗീത സംവിധായകന്‍ മുരളി സിത്താര മരിച്ചനിലയിൽ ; പിന്നിൽ ദൂരൂഹത

തിരുവനന്തപുരം: സംഗീത സംവിധായകനും വയലിനിസ്റ്റുമായ മുരളി സിത്താരയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.66 വയസായിരിന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ ഞായറാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 90-കളിൽ നിരവധി സിനിമകൾക്ക് സംഗീതം പകർന്നിട്ടുള്ള അദ്ദേഹം ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസർ ആയിരുന്നു.

1987ലിറങ്ങിയ ‘തീക്കാറ്റ്’ എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി തുടക്കം കുറിച്ചത്. ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങൂ തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്. മൃദംഗവിദ്വാൻ ചെങ്ങന്നൂർ വേലപ്പനാശാന്റെ മകനായ മുരളി സിത്താരയ്ക്ക് സംഗീതപഠനത്തിന് അവസരമൊരുക്കിയത് ഗായകൻ യേശുദാസ് ആയിരുന്നു. ഗാനമേളകളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം സിതാര ഓര്‍ക്കസ്‌ട്രയില്‍ പ്രവര്‍ത്തിച്ചതിലൂടെയാണ്‌ മുരളി സിത്താര എന്ന പേര്‌ ലഭിക്കുന്നത്‌.

നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ഭൗതിക ശരീരം പോസ്റ്റ് മോര്‍ട്ടത്തിനും കോവിഡ് പരിശോധനകള്‍ക്കും ശേഷം സംസ്കരിക്കും.സംഭവത്തില്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles