Tuesday, September 22, 2026

വിവാഹം കഴിക്കാമെന്ന് കബളിപ്പിച്ച് യുവതിയെ മതംമാറ്റിയെന്ന് പരാതി; മുസ്ലിം യുവാവ് അറസ്റ്റിൽ ; മതസ്വാതന്ത്ര്യ അവകാശ സംരക്ഷണ നിയമം പ്രകാരമുള്ള ആദ്യ അറസ്റ്റ്

കർണാടക : വിവാഹം കഴിക്കാമെന്ന് കബളിപ്പിച്ച് യുവതിയെ മതംമാറ്റിയെന്ന് പരാതി.മുസ്ലിം യുവാവ് അറസ്റ്റിൽ.
കര്‍ണാടകയിലാണ് 24 കാരനായ മുസ്ലിം യുവാവിനെ അറസ്റ്റുചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. അടുത്തിടെ പ്രഖ്യാപിച്ച കര്‍ണാടക, മതസ്വാതന്ത്ര്യ അവകാശ സംരക്ഷണ നിയമം (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് ) പ്രകാരമുള്ള ആദ്യ അറസ്റ്റാണിത്. ഒക്ടോബര്‍ 5 ന് 19 കാരിയായ യുവതിയെ കാണാതാവുകയും കുട്ടിയുടെ അമ്മ യശ്വന്ത്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഒക്ടോബര്‍ 6 ന് യുവതിയെ കാണാനില്ലെന്ന പരാതി രജിസ്റ്റര്‍ ചെയ്തു.

ഇതേത്തുടര്‍ന്ന് ഒക്ടോബര്‍ 8 ന് യുവാവ് സയ്യിദ് മൊയ്നിനേയും യുവതിയേയും പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. വിവാഹം കഴിക്കാനെന്ന വ്യാജേന യുവാവ് മകളെ മതംമാറ്റിയെന്നാരോപിച്ച് യുവതിയുടെ അമ്മ ഒക്ടോബര്‍ 13 ന് വീണ്ടും പരാതി നല്‍കി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കര്‍ണാടക മതസ്വാതന്ത്ര്യ അവകാശ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

Related Articles

Latest Articles