Kerala

മന്ത്രി മുഹമ്മദ് റിയാസിന്റെ വിവാഹത്തെക്കുറിച്ച് അധിക്ഷേപ പരാമർശം; ഖേദം പ്രകടിപ്പിച്ച് ലീഗ് നേതാവ്

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരേയുള്ള മുസ്ലിം ലീഗ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായി.

വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് താന്‍ പ്രസംഗത്തില്‍ ഉദ്ദേശിച്ചത്. ആരേയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യമുണ്ടായിരുന്നില്ലെന്നും ഖേദപ്രകടനം.

കഴിഞ്ഞ ദിവസം വ്യാഴാഴ്ച കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശം.

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണ് എന്ന അധിക്ഷേപ പരാമര്‍ശം വഖഫ് സംരക്ഷണ റാലിയിൽ അബ്ദുറഹ്മാന്‍ കല്ലായി നടത്തിയത്. ഇത് വിവാദമായതോടെയാണ് ഖേദപ്രകടനവുമായി അബ്ദുറഹ്മാന്‍ രംഗത്തെത്തിയത്

‘മുന്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് തന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ, ഇത് വിവാഹമാണോ, വ്യഭിചാരമാണ്. ഇതുപറയാന്‍ തന്റേടവും ചങ്കൂറ്റവും വേണം. സി.എച്ച്.മുഹമ്മദ്‌കോയയുടെ നട്ടെല്ല് നാം പ്രകടിപ്പിക്കണം. പറയേണ്ട കാര്യം വെട്ടിത്തുറന്ന് പറയണം’. അബ്ദുറഹ്മാന്‍ കല്ലായി പ്രസംഗത്തില്‍ പറഞ്ഞു.

ആത്മീയതയാണ് മുസ്ലീം സമുദായത്തിന്റെ അടിസ്ഥാന പ്രമാണമെന്നും മുസ്ലീം മതരീതികള്‍ മാത്രം ജീവിതത്തില്‍ പുലര്‍ത്തുന്നവരാണ് യഥാര്‍ഥ മുസ്ലീങ്ങളെന്നും പറഞ്ഞതിന് പിന്നാലെയാണ് റിയാസിനും ഭാര്യയ്ക്കും നേരെയുള്ള ലീഗ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍.

ഇസ്ലാമിക രീതിയില്‍ ജീവിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും അബ്ദുറഹ്മാന്‍ കല്ലായി ആരോപിച്ചു.

B4 Admin

Share
Published by
B4 Admin

Recent Posts

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

3 hours ago

അഭിജീത് ദിപ്‌കെയ്ക്ക് കുടുംബവുമായി സംസാരിക്കാനുള്ള അനുമതി നിഷേധിച്ചെന്ന നാടകം പൊളിഞ്ഞു. മുത്തശ്ശിയുടെ നിര്യാണത്തെ തുടര്‍ന്ന് അഭിജീത് ദിപ്‌കെയ്ക്ക് വിമാന ടിക്കറ്റും ഫോണ്‍ കോളും ഉള്‍പ്പെടെയുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് ഡല്‍ഹി പൊലീസ്. വീഡിയോ പുറത്തുവിട്ടു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…

4 hours ago

മൊബൈല്‍ പവര്‍ ബാങ്ക് വില്ലനായി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഇന്‍ഡിഗോ വിമാനത്തിലുണ്ടായ വന്‍ തീപിടിത്തം ഒഴിവായത് ഇങ്ങനെ. ഇന്‍ഡിഗോ വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി

ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…

5 hours ago

സിമന്റ് ചാക്കുകളില്‍ വിരിഞ്ഞ ആകാശക്കാഴ്ച. 15,000 സിമന്റ് ബാഗുകള്‍ കൊണ്ട് 70 അടിയുള്ള മാ ദുര്‍ഗ്ഗാ രൂപമൊരുക്കി അദാനി സിമന്റ്. നവരാത്രി ആഘോഷങ്ങളില്‍ വേറിട്ട അദ്ഭുത കാഴ്ച

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…

5 hours ago