gyanvyapi
ഗ്യാൻവാപി സമുച്ചയത്തിനുള്ളിൽ ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹർജി അനുകൂലമായതോടെ മുസ്ലീം ബോർഡ് കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് (എഐഎംപിഎൽബി) അംഗം മൗലാന ഖാലിദ് റാഷിദി പറഞ്ഞു. നിയമ സംഘം വിഷയം കൂടുതൽ പഠിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞങ്ങളുടെ നിയമ സംഘം വിഷയം പഠിക്കും, അതിനുശേഷം മാത്രമേ ഞങ്ങൾ ഞങ്ങളുടെ അഭിപ്രായം കൂടുതൽ എഴുതുകയുള്ളൂ. അടുത്ത വാദം കേൾക്കുന്ന തീയതിയിൽ ഇരുകക്ഷികളും തങ്ങളുടെ വാദങ്ങൾ പൂർണ്ണമായി അവതരിപ്പിക്കും.”
“വർഷങ്ങളായി ഇതേ സ്ഥലത്ത് നിസ്‌ക്കരിക്കുന്നതിനാൽ ഞങ്ങൾ സ്ഥലത്ത് നിസ്‌ക്കരിക്കുന്നത് തുടരും. കൂടാതെ, മസ്ജിദിൽ നിസ്‌ക്കരിക്കുന്നത് സംബന്ധിച്ച് കോടതി വിധിയൊന്നും നൽകിയിട്ടില്ല, അതിനാൽ ഞങ്ങൾ അത് തുടരും.” എന്നും കൂട്ടിച്ചേർത്തു
കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മുസ്‌ലിം വിഭാഗം അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് അഞ്ജുമാൻ ഇന്റസാമിയ കമ്മിറ്റിയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ മെരാകുദ്ദീൻ സിദ്ദാഖി അറിയിച്ചു. ഹൈന്ദവ വിശ്വാസികൾ നൽകിയ പരാതി പൊതുതാൽപര്യമുള്ളതാണെന്നും അതിനാൽ ഇത്തരമൊരു ഹർജി ഹൈക്കോടതിയിൽ ഹാജരാക്കണമെന്നും സമിതി വാദിച്ചു.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…