Monday, September 21, 2026

അയോദ്ധ്യയിലേക്ക് പോകാൻ തയ്യാറെടുത്ത് മുസ്ലിം യുവതി !

അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്കായി കാത്തിരിക്കുകയാണ് ഭാരതീയർ. അതിനിടയിൽ വീട്ടിൽ രാമക്ഷേത്രം ഒരുക്കി പൂജകൾ നടത്തുന്ന മുസ്ലീം യുവതിയാണ് ശ്രദ്ധേയമായി മാറുന്നത്. ഉത്തർപ്രദേശിലെ അലിഗഢ് നിവാസിയായ റൂബി ആസിഫ് ഖാൻ എന്ന മുസ്ലീം യുവതി ആണ് ഇപ്പോൾ അയോധ്യ നഗരം മുഴുവന്‍ പ്രാണപ്രതിഷ്ഠ ചടങ്ങിനായി ഒരുങ്ങുമ്പോൾ വീട്ടിൽ രാമക്ഷേത്രം ഒരുക്കിയിരിക്കുന്നത്. റൂബി ആസിഫ് ഖാൻ വീട്ടിൽ രാമക്ഷേത്രം ഒരുക്കി പൂജകൾ നടത്തുക മാത്രമല്ല, അയോദ്ധ്യയിലേക്ക് പോകാനുള്ള തയാറെടുപ്പിലുമാണ്. രാമക്ഷേത്രത്തിന്റെ തറക്കല്ലിട്ടപ്പോൾ റൂബി ആസിഫ് ഖാൻ അയോധ്യയിലേക്ക് പോകുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ആ പ്രതിജ്ഞയാണ് ജനുവരി 22 നു സഫലമാകാൻ പോകുന്നത്. അതേസമയം, അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചത് പോലെ മഥുരയിലെ ഷാഹി ഈദ്ഗാ തകർത്ത് അവിടെ ശ്രീകൃഷ്ണ ക്ഷേത്രം പണിയണമെന്നും റൂബി ആസിഫ് ഖാൻ പറയുന്നു. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുക്കണമെന്നും റൂബി ആസിഫ് ഖാൻ ആവശ്യപ്പെട്ടു. അതേസമയം, ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം തനിക്ക് ലഭിച്ചിട്ടില്ല എങ്കിലും രാംലല്ലയെ ദർശിക്കാൻ കുടുംബത്തോടൊപ്പം ഉടൻ അയോദ്ധ്യയിലേക്ക് പോകുമെന്നും റൂബി ആസിഫ് ഖാൻ വ്യക്തമാക്കി. തുടക്കം മുതൽ മൗലാനാമാരുടെ ലക്ഷ്യം താനാണെന്നും എന്നാൽ ഇത്തരക്കാരെ താൻ ചെവിക്കൊള്ളില്ലെന്നും, ആരുടെയും ഫത്വയെ ഭയപ്പെടുന്നില്ലെന്നും റൂബി ആസിഫ് ഖാൻ വ്യക്തമാക്കി. അതേസമയം, ഗണേശ വിഗ്രഹവും ദുർഗ്ഗാ വിഗ്രഹവും റൂബി ആസിഫ് ഖാൻ തന്റെ വീട്ടിൽ സ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ, റൂബി ആസിഫ് ഖാനെ കണ്ടിട്ട് ഇപ്പോൾ മറ്റു ചില മുസ്ലീം സ്ത്രീകളും ശ്രീരാമനെ ആരാധിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ജനുവരി 1 ന് ആരംഭിച്ച ഈ പൂജ ജനുവരി 22 ന് ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ വരെ തുടരും. അതേസമയം ഈ മാസം 22നാണ് അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ഭക്തർ ഇപ്പോൾ അയോദ്ധ്യയിലെത്താനുള്ള ശ്രമത്തിലാണ്. ഒയോ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇക്കുറി വൻകിട നഗരങ്ങളിലേയ്‌ക്കും, കടൽത്തീരങ്ങളിലേക്കുമല്ല, മറിച്ച് അയോദ്ധ്യയിലേക്കാണ് പുതുവത്സരദിനത്തിൽ ജനങ്ങൾ ഒഴുകിയെത്തിയത്. 2023 ലെ അവസാന ദിവസം, അന്ന് 80 ശതമാനത്തിൽ കൂടുതൽ ആളുകൾ അയോദ്ധ്യയിൽ തങ്ങാൻ സ്ഥലങ്ങൾ തെരഞ്ഞിരുന്നു. എന്തായാലും, രാമക്ഷേത്ര നിർമാണത്തിലൂടെ അയോദ്ധ്യയുടെ സമ്പദ്‌വ്യവസ്ഥ വലിയ നേട്ടമുണ്ടാക്കുകയാണ്. വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ ഫലമായി അയോദ്ധ്യ ജില്ലയിലെ പ്രദേശവാസികളും പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്ത് നിരവധി പുതിയ കടകൾ തുറക്കുകയും സന്ദർശകർക്ക് വൈവിധ്യമാർന്ന പ്രാദേശിക ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും ലഭിക്കുകയും ചെയ്യുന്നു. കൂടാതെ, താമസം, ഗതാഗതം, ഭക്ഷണം, ചരക്കുകൾ, സേവനങ്ങൾ എന്നിവയിലൂടെ ചെറുകിട സംരംഭകർക്കടക്കം വലിയ വരുമാനമാണ് ലഭിക്കുന്നത്. എന്തായാലും, ജനുവരി 22 ന് നടക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്കായി കാത്തിരിക്കുകയാണ് ഓരോ ഭാരതീയനും.

Related Articles

Latest Articles