Thursday, January 1, 2026

പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി

നോയിഡ: പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് കുടുംബകോടതിയില്‍ പരാതി. ശനിയാഴ്ചയാണ് 30 രൂപയുടെ പേരില്‍ ഭര്‍ത്താവ് 30 കാരിയെ മുത്തലാഖ് ചൊല്ലിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 32കാരനായ സാബിര്‍ ആണ് ഭാര്യ സൈനബിനെ മുത്തലാഖ് ചൊല്ലിയത്. ഇയാള്‍ സൈനബിനെ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് പരിക്കേല്പ്പിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ നോയിഡയിലെ റാവോച്ചി മാര്‍ക്കറ്റില്‍ വച്ചാണ് സംഭവം. വിവാഹം കഴിച്ചതുമുതല്‍ ഭര്‍ത്താവ് മകളെ ഉപദ്രവിക്കുന്നുണ്ടായിരുന്നുവെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

മുമ്പും സാബിര്‍ സൈനബിനെ മര്‍ദ്ദിക്കുമായിരുന്നു. വടികൊണ്ട് സൈനബിനെ അടിക്കാറുണ്ട്. ഭര്‍തൃ വീട്ടുകാരും മകളെ ഉപദ്രവിക്കാറുണ്ടെന്നും സൈനബിന്റെ പിതാവ് പറഞ്ഞു.

സാബിര്‍ പലതവണ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. അഞ്ച് ദിവസങ്ങള്‍ തങ്ങള്‍ക്കൊപ്പം താമസിച്ച് ഭര്‍തൃവീട്ടിലേക്ക് മടങ്ങിയ മകളോട് സാബിര്‍ വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും സൈനബിന്റെ പിതാവ് പറഞ്ഞു. സാബിറിനും മാതാവ് നജോക്കും സഹോദരി ഷമയ്ക്കുമെതിരെ ദാദ്രി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ് കുടുംബ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Latest Articles