തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസിലെ ‘ധർമ്മടം’ ബന്ധം പുറത്ത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ ഏറ്റവും നിര്‍ണായകമായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. പ്രമുഖ മാധ്യമ പ്രവർത്തകൻ നിരവധി തവണ പ്രതികളെ ബന്ധപ്പെട്ടതിന്റെ രേഖകളാണ് ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത്. മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജനും, മാധ്യമപ്രവര്‍ത്തകനും സംസാരിച്ചതിന്റെ ഫോണ്‍വിളി രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
ഗൂഢാലോചന സംബന്ധിച്ചുളള അന്വേഷണ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന പ്രധാനപ്പെട്ട തെളിവുകളാണ് ഈ ഫോണ്‍വിളി രേഖകള്‍. മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായി കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജനും, പ്രമുഖ മാധ്യമപ്രവര്‍ത്തകനും ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്ന് എന്‍.ടി.സാജനെതിരേ റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയെടുത്തില്ല എന്ന ആരോപണവും ഉയര്‍ന്നു.
അതേസമയം മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ സമീറിനെ കള്ളക്കേസിൽ കടുക്കാൻ സാജനും, ആൻ്റോ അഗസ്റ്റിനും, മാധ്യമ പ്രവർത്തകനും ചേർന്ന് ഒരു സംഘമായി പ്രവർത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

