എം.വി.ഗോവിന്ദന്
തിരുവനന്തപുരം : ഫെയ്സ്ബുക് ലൈവിൽ വന്ന് നടത്തിയ വെളിപ്പെടുത്തലുകളെത്തുടർന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ഇന്നലെ പുറത്ത് സാമൂഹ്യ മാദ്ധ്യമത്തിലൂടെ പുറത്ത് വിട്ട മറുപടിക്കത്തിൽ താൻ മാപ്പു പറയില്ലെന്നും നഷ്ടപരിഹാരം നൽകില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് എം.വി.ഗോവിന്ദന്റെ പ്രതികരണം .
ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എം.വി.ഗോവിന്ദൻ സ്വപ്നയ്ക്ക് വക്കീൽ നോട്ടിസയച്ചത്. നഷ്ടപരിഹാരമായി ആവശ്യപ്പെടുന്ന ഒരു കോടിയുടെ 10% തുക കെട്ടിവച്ച് കേസിനു പോകുമോ എന്നറിയാൻ കാത്തിരിക്കുന്നു എന്ന സ്വപ്ന സുരേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് ഗോവിന്ദൻ പറഞ്ഞു.
തന്നെ എം.വി.ഗോവിന്ദൻ അയച്ചെന്ന് വിജേഷ് പിള്ള പറഞ്ഞെന്നാണ് ഫെയ്സ്ബുക് ലൈവിൽ പറഞ്ഞതെന്നും വക്കീൽ നോട്ടിസിനുള്ള മറുപടിയിൽ സ്വപ്ന പറഞ്ഞിരുന്നു. എല്ലാം അവസാനിപ്പിച്ചു നാടുവിടാൻ വിജേഷ് പിള്ള വഴി തനിക്ക് 30 കോടി വാഗ്ദാനം ചെയ്തു എന്നായിരുന്നു നേരത്തെ ഫെയ്സ്ബുക് ലൈവിലെത്തി സ്വപ്നയുടെ ആരോപിച്ചിരുന്നത്.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…