Student praises teacher for questions he doesn't know and writes movie song; Good, but teacher says it won't work here; Answer sheet goes viral
പരീക്ഷയ്ക്ക് അറിയാത്ത ചോദ്യങ്ങൾ ചോദിക്കുമ്പോൾ വിദ്യാർഥികൾ എന്തെങ്കിലുമൊക്കെ എഴുതി വയ്ക്കുന്നത് പതിവാണ്. ഇത്തരത്തിലുള്ള ഒരു ഉത്തരക്കടലാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമാ പാട്ട് ഉൾപ്പെടെയാണ് വിദ്യാർഥി ഉത്തരക്കടലാസിൽ എഴുതിവച്ചിരിക്കുന്നത്. എന്നാൽ അതിന് വളരെ സരസമായാണ് ടീച്ചര്‍ മറുപടി നല്‍കുന്നതെന്നതാണ് ശ്രദ്ധേയം.
മൂന്ന് ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥി എഴുതിയ ഉത്തരമാണ് വൈറലായിരിക്കുന്നത്. ആദ്യത്തെ ചോദ്യത്തിന് കുട്ടി എഴുതിയിരിക്കുന്ന ഉത്തരം ഗീവ് മീ സം സണ്‍ഷൈന്‍, ഗീവ് മീ സം റെയ്ന്‍ എന്ന ഗാനത്തിന്റെ വരികളാണ്. രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരമായി കുട്ടി ടീച്ചറെ നന്നായി പുകഴ്ത്തുകയാണ്. ടീച്ചറേ, ടീച്ചര്‍ വളരെ ബുദ്ധിയുള്ള ഒരു ടീച്ചറാണ്. നന്നായി പഠിക്കാത്തത് എന്റെ മാത്രം കുറ്റമാണ്. ദൈവമേ എനിക്ക് എന്തെങ്കിലും കഴിവുകള്‍ തരണേ എന്ന പ്രാര്‍ഥനയുമാണ് രണ്ടാമത്തെ ചോദ്യത്തിനുള്ള മറുപടി വിദ്യാർഥി എഴുതിയിരിക്കുന്നത്.
മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരവും ഒരു സിനിമാപ്പാട്ട് തന്നെയാണ്. പികെ എന്ന ചിത്രത്തിലെ ഭഗവാന് ഹൈ കഹാന്‍ എന്ന് തുടങ്ങുന്ന ഗാനമാണ് വിദ്യാര്‍ത്ഥി മൂന്നാമത്തെ ചോദ്യത്തിന് ഉത്തരമായി എഴുതിയിരിക്കുന്നത്. എന്നാൽ കൊള്ളാം പക്ഷേ ഇത് ഇവിടെ വര്‍ക്ക് ആകില്ല എന്നാണ് ടീച്ചര്‍ നൽകിയിരിക്കുന്ന മറുപടി.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…