Monday, December 22, 2025

കെഎസ്ഇബിക്ക് അൽപ്പം വിശ്രമമാകാം; ഇനി കെഎസ്ആര്‍ടിസിയുടെ ഊഴം; കൂളിങ് ഫിലിം ഒട്ടിച്ചതിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് പിഴയിട്ട് എംവിഡി

തിരുവനന്തപുരം : കൂളിങ് ഫിലിം ഒട്ടിച്ചതിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് പിഴ ചുമത്തി മോട്ടോര്‍ വാഹനവകുപ്പ്. സ്വിഫ്റ്റിന്റെ ആഡംബര സര്‍വീസായ ഗജരാജ് ബസ്സിനാണ് എം.വി.ഡി. പിഴയിട്ടത്. കഴിഞ്ഞമാസം തിരുവനന്തപുരം കഴക്കൂട്ടം കണിയാപുരം ദേശീയ പാതയില്‍വെച്ചാണ് പിഴയിട്ടത്. 250 രൂപയുടെ പിഴ രസീത് കെഎസ്ആര്‍ടിസിക്ക് അയച്ചുകൊടുത്തു.

നേരത്തെ, സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പും വൈദ്യുതി വകുപ്പും പരസ്പരം പിഴചുമത്തുന്നതും നടപടിയെടുക്കുന്നതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വൈദ്യുത ലൈനിൽ തട്ടിനിൽക്കുന്ന ചില്ലകൾ വെട്ടാൻ തോട്ടിയുമായി പോയ കെഎസ്ഇബി വാഹനത്തിന് എംവിഡി ക്യാമറയിലൂടെപിഴയിട്ടതും, ബില്‍ കുടിശ്ശിക ചൂണ്ടിക്കാട്ടി കെഎസ്ഇബി ക്യാമറ കണ്ട്രോൾ റൂം പ്രവർത്തിക്കുന്ന ഓഫിസിന്റെ ഫ്യൂസ് ഊരിയതും വാർത്തയായിരുന്നു.

Related Articles

Latest Articles