Monday, December 15, 2025

വീണ്ടും വിറച്ച് മ്യാന്മർ !! ചെറുനഗരമായ മെയ്‌ക്‌തിലയിൽ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

ദില്ലി: കഴിഞ്ഞ മാസം ഉണ്ടായ ഭൂകമ്പത്തിൽ നിന്ന് കര കയറുന്നതിനിടെ മ്യാന്മറിൽ വീണ്ടും ഭൂചലനം. ഇന്ന് പുലർച്ചെയാണ് സെൻട്രൽ മ്യാന്മറിലെ ചെറുനഗരമായ മെയ്‌ക്‌തിലയിൽ ഭൂചലനം അനുഭവപ്പെട്ടത്. 5.5 തീവ്രത രേഖപ്പെടുത്തി. 3649 പേരാണ് മാർച്ച് 28നുണ്ടായ ഭൂചലനത്തിൽ മ്യാന്മറിൽ കൊല്ലപ്പെട്ടത്. 7.7 തീവ്രതയാണ് അന്ന് രേഖപ്പെടുത്തിയത്.

മ്യാന്മറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മണ്ഡലൈയ്ക്ക് സമീപമാണ് നിലവിലെ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഇന്നുണ്ടായ ഭൂചലനത്തിൽ വലിയ രീതിയിലുള്ള നാശ നഷ്ടമുണ്ടായതായുള്ള റിപ്പോർട്ടുകൾ ഇല്ല. മാർച്ച് 28നുണ്ടാ ഭൂകമ്പത്തിന് ശേഷമുണ്ടായ ഏറ്റവും ശക്തമായ തുടർ ചലനമാണ് ഇന്ന് രാവിലെയുണ്ടായത്. പരമ്പരാഗത നവവത്സര ആഘോഷത്തിന്റെ ഭാഗമായുള്ള അവധി ദിവസത്തിന്റെ ആദ്യ ദിനത്തിലാണ് മ്യാന്മറിൽ ഇന്ന് ഭൂചലനമുണ്ടായത്.

Related Articles

Latest Articles