Saturday, May 4, 2024
spot_img

മിത്ത് വിവാദം തെരഞ്ഞെടുപ്പിൽ ചർച്ചയാകും! എൻഎസ്എസിന്റെ സമദൂര നിലപാടിനെ സ്വാഗതം ചെയ്യുന്നു; ജി.സുകുമാരൻ നായരെ സന്ദർശിച്ച് പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി ജി.ലിജിൻ ലാൽ

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മിത്ത് വിവാദം ചർച്ചയാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥി ജി.ലിജിൻ ലാൽ. എൻഎസ്എസ് ആസ്ഥാനത്തെത്തി പ്രസിഡന്റ് ജി.സുകുമാരൻ നായരെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘സ്വാഭാവികമായും മിത്ത് വിവാദം ചർച്ചയാകും. വീടുകളിൽ ചെല്ലുമ്പോൾ ആളുകൾ അത് ഇങ്ങോട്ടേക്കു പറയുകയാണ്. വിശ്വാസികളുടെ മനസ്സിനെ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ അതു അവർ ചർച്ചയാക്കുക തന്നെ ചെയ്യും. എന്നും രാവിലെ പ്രാർഥനയോടെ പുറത്തേക്കു പോകാൻ വരുമ്പോൾ അവർ വിശ്വസിക്കുന്നതെല്ലാം മിത്താണെന്നു പറയുന്ന സംസ്കാരത്തെ, വിശ്വാസികൾ വച്ചുപൊറുപ്പിക്കുമെന്ന് എൻഡിഎ വിശ്വസിക്കുന്നില്ല. ജനങ്ങളുടെ മനസ്സിൽ അതു വലിയ മുറിവാണ് ഏൽപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അവർ അക്കാര്യം സ്വാഭാവികമായും ചർച്ച ചെയ്യും. ഈ തിരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനവും ഉണ്ടാവും. സുകുമാരൻ നായരുടെ അനുഗ്രഹം വാങ്ങുന്നതിനായാണ് എൻഎസ്എസ് ആസ്ഥാനത്ത് എത്തിയത്. ആ അനുഗ്രഹം തീർച്ചയായും ഗുണം ചെയ്യും. എൻഎസ്എസിന്റെ സമദൂര നിലപാടിനെ സ്വാഗതം ചെയ്യുന്നു.”- ലിജിൻ പറഞ്ഞു.

Related Articles

Latest Articles