Thursday, January 1, 2026

നബി വിരുദ്ധ പരാമർശത്തിൽ നടത്തിയ പ്രതിഷേധം; വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിച്ചു

റാഞ്ചി: നബി വിരുദ്ധ പരാമർശത്തിനെതിരായി രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിച്ചു. പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിനിടെയാണ് വെടിവപ്പ് നടന്നത്. 11 പ്രതിഷേധക്കാർക്കും 12 പോലീസുകാർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്നു. വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സർക്കാർ ഉത്തരവിട്ടു.

നബിവിരുദ്ദ പ്രസ്താവനയ്ക്കെതിരെ ഇന്നലെ രാജ്യ വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. ദില്ലി, ജമ്മു കശ്മീർ, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. ദില്ലി ജമാമസ്ജിദിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ മുന്നൂറോളം പേർ പങ്കെടുത്തു

വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം സംഘടിച്ച പ്രതിഷേധക്കാരും പോലീസും തമ്മില്‍ പലയിടങ്ങളിലും സംഘർഷമുണ്ടായി. ജമ്മു കാശ്മീരിലും ജാർഖണ്ഡിലും സംഘർഷമുണ്ടായ ഇടങ്ങളില്‍ കർഫ്യൂ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles