ദില്ലി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബി ജെ പി സംസ്ഥാന നേതൃത്വത്തെ അഭിനന്ദിച്ച് ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ. കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്നിച്ചുവെന്നാണ് നദ്ദയുടെ ട്വീറ്റ്. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി തുറന്ന് കാട്ടുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇരു മുന്നണികളുടെയും വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ പൊരുതുന്നത് തുടരുമെന്ന് പറഞ്ഞ നദ്ദ മെച്ചപ്പെട്ട ഫലം നല്‍കിയതിന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചു.

