Sunday, September 27, 2026

ലഷ്‌ക്കര്‍ ഭീകരന്‍ നദീംഅബ്രാര്‍ പിടിയില്‍ :ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ശ്രീനഗര്‍ : ലഷ്‌ക്കര്‍ ഇ തൊയ്ബാ ഭീകരന്‍ നദീം അബ്രാര്‍ കാശ്മീരില്‍ പിടിയിലായി. പാരിംപോരയിലെ ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് ഇയാളും കൂട്ടാളിയും പിടിയിലായത്. നിരവധി പേരെ കൊല ചെയ്തിട്ടുള്ള കൊടുംഭീകരനാണ് നദീം അബ്രാര്‍. ലഷ്‌ക്കര്‍ ഈ തോയ്ബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ഇവര്‍ സുരക്ഷാസേനയുടെ പിടിയിലാകുന്നത്. തീവ്രവാദികളില്‍ നിന്ന് പിസ്റ്റളും ഗ്രനേഡും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സുരക്ഷാസേനക്ക് എതിരെ കാശ്മീരില്‍ ഉണ്ടായിട്ടുള്ള വിവിധ ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണ് നദീം അബ്രാര്‍.
ഇയാളെ പിടികൂടിയത് സുരക്ഷാസേനയുടെ സുപ്രധാന നേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles