Cinema

‘ഒപ്പം അഭിനയിച്ചവരിൽ മികച്ച കെമിസ്ട്രി തോന്നിയിട്ടുള്ള നടി സാമന്ത’: നാഗ ചൈതന്യയുടെ വാക്കുകൾ കേട്ട് ഞെട്ടി സിനിമ ലോകം

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു നാ​ഗ‌ചൈതന്യയും സാമന്തയും. സിനിമ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് സാമന്തയും നാ​ഗചൈതന്യയും തങ്ങളുടെ വിവാഹമോചന വാർത്ത ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. ഇവർ തന്നെയാണ് വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ഒരിടവേളയ്ക്ക് ശേഷം നടി സാമന്തയും നടന്‍ നാഗചൈതന്യയുമായുമായുള്ള വിവാഹ മോചന വാര്‍ത്തകള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇതുവരെ തനിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള നടിമാരിൽ ഏറ്റവും മികച്ച കെമിസ്ട്രി തോന്നിയിട്ടുള്ളത് തന്റെ മുൻ ഭാര്യയായ സാമന്ത റൂത്ത് പ്രഭുവിനോടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ നാഗ ചൈതന്യ.

പുതിയ ചിത്രമായ ബംഗരാജുവിന്റെ പ്രമോഷൻ വേളയിലായിരുന്നു അവതാരകന്റെ ചോദ്യത്തിന് നാഗചൈതന്യ സാമന്തയുടെ പേര് പറഞ്ഞത്. ” നിങ്ങൾ ഇതുവരെ അഭിനയിച്ചിട്ടുള്ള നടിമാരിൽ ഏറ്റവും മികച്ച ഓൺ-സ്‌ക്രീൻ കെമിസ്ട്രി ആരുമായാണ് ?” എന്നാണ് അവതാരകന്റെ ചോദ്യം. എന്നാൽ ഒട്ടുമാലോചിക്കാതെ സാമന്തയുടെ പേരാണ് നാഗചൈതന്യ പറഞ്ഞത്.

യെ മായ ചേസാവേ, മാനം, മജിലി തുടങ്ങിയ ചിത്രങ്ങളിൽ നാഗചൈതന്യയും സാമന്തയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നേരത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി വിവാഹമോചന വാർത്തയെക്കുറിച്ച് നടൻ നാ​ഗചൈതന്യ പ്രതികരിച്ചിരുന്നു.

നടന്റെ പുതിയ ചിത്രം ബൻ​ഗരാജുവിന്റെ പ്രമോഷനിടെ തന്നെയായിരുന്നു താരത്തിന്റെ പ്രതികരണം. “അത് സാരമില്ല, ഞങ്ങൾ രണ്ടുപേരുടെയും വ്യക്തിപരമായ നന്മയ്ക്കുവേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. സാമന്ത സന്തോഷവതിയാണെങ്കിൽ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമായിരുന്നു അത്..” എന്നാണ് നാ​ഗചൈതന്യ പറഞ്ഞത്.

2018 ലായിരുന്നു ഇവരുടെ വിവാഹം. ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗ ചൈതന്യവും വിവാഹമോചനം സ്ഥിരീകരിക്കുന്നത്. നാല് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു വേര്‍പിരിയല്‍. തങ്ങളുടെ വിവാഹ ബന്ധം വേർപെടുത്തുകയാണെന്നും എന്നാൽ ഇരുവരും സുഹൃത്തുക്കളായി തുടരുമെന്നാണ് ഇൻസ്റ്റാഗ്രാം പങ്കുവെച്ച കുറിപ്പിലൂടെ ഇരുവരും കുറിച്ചത്.

B4 Admin

Recent Posts

പന്തളം കൊട്ടാരത്തിൽ ദുഃഖസാന്ദ്രമായ അന്തരീക്ഷം; മൂലം നാൾ വിജയലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചു

ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…

5 hours ago

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

6 hours ago

‘ധീരതയുടെ ഉന്നത മാതൃക’: ഇന്ത്യൻ വീരനായകൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; ആഗോള തലത്തിൽ ഭാരതത്തിന്റെ പെരുമ വാനോളമുയർത്തി പൈലറ്റ്

അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…

7 hours ago

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും ജനങ്ങൾക്ക് കവചമായി കേന്ദ്ര സർക്കാർ: നയാര എനർജി വില കൂട്ടിയപ്പോഴും പൊതുമേഖലാ പമ്പുകളിൽ മാറ്റമില്ല, ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങൾക്ക് ആശ്വാസമേകി മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…

7 hours ago

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ്

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…

8 hours ago

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

9 hours ago