Monday, June 17, 2024
spot_img

ഹമദ് വിമാനത്താവളത്തിൽ ലഹരിവേട്ട; യാത്രക്കാരന്റെ ബാഗിൽ നിന്നും പിടിച്ചെടുത്തത് 2716 ലഹരി ഗുളികകൾ

ദോഹ: ഖത്തറിലെ ഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് പിടിച്ചെടുത്തത് വന്‍തോതില്‍ ലഹരി ഗുളികകള്‍. കസ്റ്റംസിന്റെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

യാത്രക്കാരന്റെ ബാഗില്‍ നിന്ന് പിടികൂടിയത് 2716 ലഹരി ഗുളികകളാണ് . ഇവയുടെ ചിത്രങ്ങള്‍ സഹിതം കസ്റ്റംസ് അധികൃതര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പിടികൂടിയ ലഹരി ഗുളികകള്‍ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയില്‍ എയര്‍ കാര്‍ഗോ ആന്‍ഡ് എയര്‍പോര്‍ട്ട്‌സ് കസ്റ്റംസ് വിഭാഗത്തിലെ പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‌സ് കസ്റ്റംസ് അധികൃതര്‍ ലഹരി ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. സ്ത്രീകള്‍ക്കായുള്ള ബാഗുകളും മറ്റും കൊണ്ടുവന്ന ഷിപ്പ്‌മെന്റിനുള്ളിലൊളിപ്പിച്ചാണ് കാപ്റ്റഗണ്‍ ഗുളികകള്‍ കടത്തിയത്. പിടിച്ചെടുത്ത ലഹരി ഗുളികകളുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 887 ലഹരി ഗുളികകളാണ് കണ്ടെത്തിയത്.

Related Articles

Latest Articles