വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ വിങ് കമാന്‍ഡര്‍ സ്‌കാനിങ് റിപ്പോര്‍ട്ട് പുറത്ത്. അഭിനന്ദന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം പാക് കസറ്റഡിയിലായിരിക്കെ അഭിനന്ദന്റെ ശരീരത്തില്‍ രഹസ്യ ഉപകരണങ്ങളൊന്നും അവര്‍ ഘടിപ്പിച്ചിട്ടില്ലെന്നും സ്‌കാനിങ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.
പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴോ പാകിസ്താനികളില്‍നിന്ന് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നപ്പോഴോ ആവാം അദ്ദേഹത്തിന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതെന്ന് കരുതുന്നു.
പാകിസ്താന്റെ കസ്റ്റഡിയില്‍വച്ച് തനിക്ക് ശാരീരിക പീഡനങ്ങളൊന്നും ഏല്‍ക്കേണ്ടിവന്നില്ലെന്ന് അഭിനന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍, അവര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ മാനസികാരോഗ്യം വീണ്ടെടുത്തതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ ചോദിച്ചറിയാന്‍ ശ്രമിക്കൂ. പാകിസ്താന്‍ കസ്റ്റഡിയിലായിരിക്കെ അവര്‍ എന്തൊക്കെ ചോദിച്ചൂവെന്നും അവരോട് എന്തെല്ലാം വെളിപ്പെടുത്തേണ്ടി വന്നുവെന്നും അടക്കമുള്ളവയാവും അധികൃതര്‍ ചോദിക്കുക. ഡല്‍ഹി സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ് അഭിനന്ദന്‍.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…