Tuesday, January 13, 2026

ന്യൂനപക്ഷങ്ങൾക്കുംമദ്രസകൾക്കും മോദി കൊടുത്ത തുക കേട്ടാൽ തലയിൽ കൈവച്ച് പോകും !!

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്. ഒരു ജനസേവകൻ എന്നാൽ എന്തായിരിക്കണമെന്നും എങ്ങനെ ആയിരിക്കണമെന്നും നരേന്ദ്രമോദിയോളം കാട്ടിത്തന്ന മറ്റൊരു നേതാവുണ്ടെന്ന് നമുക്ക് ആർക്കും തോന്നിയിട്ടില്ല.
പ്രധാനമന്ത്രി എന്റെ മാത്രമല്ല നമ്മുടെ ഭാരതത്തിന്റെ തന്നെ വീറുറ്റ അഭിമാനമാണ്..!!
ശത്രുക്കൾ പോലും മറഞ്ഞിരുന്ന് ആരാധിക്കുന്ന നരേന്ദ്രജാലമാണ്. എന്നാലും അദ്ദേഹം വർഗീയവാദിയാണ് ഫാസിസ്റ്റു ആണ് ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയാണ് എന്നൊക്കെ മുറവിളി കൂട്ടുന്ന ചിലരുണ്ട് ഇപ്പോഴും അവർക്കുള്ള മറുപടിയെന്നോണം ബിജെപി നേതാവും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍വൈസ് ചെയര്‍മാനും കൂടിയായ ജോർജ് കുര്യൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെയാണ്..

നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമെന്നും ഭൂരിപക്ഷ വര്‍ഗീയ ഫാസിസറ്റ് എന്നുമുള്ള പഴി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും അവരെ സുരക്ഷയിലേയ്ക്കു ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാരാണ് ഇത് എന്നതാണ് യാഥാര്‍ത്ഥ്യം. ന്യൂനപക്ഷക്ഷേമത്തിന് ഏറ്റവും കൂടുതല്‍ തുക നീക്കി വയ്ക്കുന്നതും ഈ സര്‍ക്കാരാണ്. വിദ്യാര്‍ത്ഥികള്‍ക്കു പഠനത്തിനും ഉപരിപഠനത്തിനും സ്‌കോളര്‍ഷിപ്പും ഗവേഷകര്‍ക്കു ഫെലോഷിപ്പും പലിശരഹിത വായ്പയും നല്‍കുന്നതിനു പുറമെ സാമ്പത്തിക ശാക്തീകരണത്തിന് സ്‌കില്‍ ട്രെയ്നിങ് പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും മറ്റ് സാമ്പത്തിക സഹായവുമായി ആയിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ അവരുടെ അക്കൗണ്ടിലേക്ക് നല്‍കുന്നുണ്ട്. 1000 രൂപയുടെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ആണ് ഏറ്റവും കുറഞ്ഞ തുക. അതിന് വരുമാന പരിധി ഒരു ലക്ഷം രൂപയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ പ്രിലീമിനറി പാസ്സാകുന്ന, മത ന്യൂനപക്ഷത്തില്‍ പെട്ട, വിദ്യാര്‍ത്ഥിക്ക് ഒരു ലക്ഷം രൂപ നല്‍കും. വരുമാന പരിധി ആറു ലക്ഷം രൂപയാണ്. ഗസറ്റഡ് പോസ്റ്റിലേക്ക് കോച്ചിംഗിന് പോകുന്ന ഉദ്യോഗാര്‍ത്ഥിക്ക് അമ്പതിനായിരം രൂപയും ഗസറ്റഡ് അല്ലാത്ത പോസ്റ്റിന് ഇരുപത്തി അയ്യായിരം രൂപയും നല്‍കുന്നു. പ്രൊഫഷനല്‍ കോഴ്സിന് വേണ്ടി എന്‍ട്രന്‍സ് ടെസ്റ്റിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കു് അമ്പതിനായിരം രൂപ സാമ്പത്തിക സഹായം നല്‍കുന്നു. ഇതിനും വരുമാന പരിധി നിശ്ചയിച്ചിട്ടുണ്ട്.

ഗവേഷണത്തിനും എം ഫിലിനും പഠിക്കുന്നവര്‍ക്ക് ഫെലോഷിപ്പ് നല്‍കുന്നു. സീനിയര്‍ റിസേര്‍ച്ച് ഫെലോക്ക് ഒരു മാസം 28000 രൂപയും ജൂനിയര്‍ ഫെലേക്ക് 25000 രൂപയും ലഭിക്കും. ഇത് അഞ്ച് വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് ഫെലോഷിപ്പാണ്. വരുമാന പരിധി രണ്ടര ലക്ഷം രൂപ. വിദേശത്ത് പോസ്റ്റ് ഗ്രാജുവേഷനും റിസര്‍ച്ചിനും പോകുന്നവര്‍ക്ക് പലിശ ഇല്ലാതെ 20 ലക്ഷം രൂപ ലോണ്‍ നല്‍കുന്നുമുണ്ട്. വരുമാന പരിധി ആറു ലക്ഷം രൂപയാണ്. തൊഴിലധിഷ്ഠിത കോഴ്സിന് പഠിക്കാന്‍ വിദേശത്ത് പോകുന്നവര്‍ക്ക് 3 ശതമാനം പലിശക്ക് 30 ലക്ഷം രൂപ നല്‍കുന്നു. ഇതേ കോഴ്സുകള്‍ക്ക് ഭാരതത്തില്‍ പഠിക്കുന്നതിന്ന് 3 ശതമാനം പലിശക്ക് 20 ലക്ഷം രൂപ നല്‍കും. വരുമാന പരിധി 6 ലക്ഷം രൂപ.

സാമ്പത്തിക സഹായങ്ങള്‍ കൂടാതെ സാമ്പത്തിക ശാക്തീകരണത്തിനു വേണ്ടി അനേകം സ്‌കില്‍’ ട്രയിനിംഗ് സ്‌കീമുകളും നടപ്പിലാക്കുന്നുണ്ട്. ഒരു വ്യക്തിക്ക് ചുരുങ്ങിയത് ഇരുപതിനായിരം രൂപ നല്‍കുന്നു. മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിശീലനമാണ് നല്‍കുന്നത്. ഇങ്ങനെയുള്ള പധതികള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ 4700 കോടി രുപ വകയിരുത്തി.

പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയില്‍ അനേകം പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കട്ടികളുടെയും ഗര്‍ഭണികളുടെയും സുരക്ഷ, മദ്രസകളുടെ നവീകരണം, ഉര്‍ദു ഭാഷാ പ്രോല്‍സാഹനം, കേന്ദ്ര സംസ്ഥാന തസ്തികകളില്‍ ന്യൂനപക്ഷ പ്രതിനിധ്യം, പ്രധാനമന്തി ആവാസ് യോജനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ വിഹിതം എന്നിങ്ങനെ, പതിനാറ് മന്ത്രാലയങ്ങളുടെ കീഴിലായി ഏതാണ്ട് 1500 കോടി നീക്കിവെച്ചിട്ടുണ്ട്. മാനവശേഷി മന്ത്രാലയത്തിനു കീഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണത്തിന് ഒരു കോടി രൂപ വരെ ഒരു സ്ഥാപനത്തിനു നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടും.

പ്രധാനമന്തി മോദിയുടെ പ്രത്യേക താല്‍പര്യപ്രകാരം 2018-2019ല്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ വികസ് കാര്യക്രം. ഭാരതത്തിലെ 308 ജില്ലകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ബ്ലോക്കിലൊ മുനിസിപ്പാലിറ്റിയിലൊ, ജില്ലാ ആസ്ഥാനത്തോ ന്യൂനപക്ഷങ്ങള്‍ 25 ശതമാനമോ അതിലേറെയോ ഉണ്ടെങ്കില്‍ അവിടം ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശമായിതെരഞ്ഞെടക്കും. അങ്ങനെയുള്ള ബ്ലോക്ക്, മുനിസിപ്പാലിറ്റി, പട്ടണം എന്നിവ ഉള്‍പ്പെട്ട ജില്ലയെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ല എന്നു പറയുന്നു. കേരളത്തില്‍ തൃശൂരും പത്തനംതിട്ടയും ഒഴിച്ചുള്ള പന്ത്രണ്ട് ജില്ലകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സ്‌കീമില്‍ അടിസ്ഥാന വികസനമാണ് ലക്ഷ്യം. വികസനം ആ പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും ലക്ഷ്യം വെച്ചാണ്. പധതിയുടെ 60 ശതമാനം കേന്ദ്രം നല്‍കും 40 ശതമാനം സംസ്ഥാനം വഹിക്കണം. പി.പി.പി വ്യവസ്ഥയിലും നടപ്പിലാക്കാം.

റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, കോളേജുകള്‍, ഐ.ടി.ഐ പോളി ടെക്‌നിക്, സ്‌കില്‍ സ്‌കൂള്‍ ,കല്യാണമണ്ഡപങ്ങള്‍ ,മാര്‍ക്കറ്റ്, കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, കോച്ചിംഗ് സെന്ററുകള്‍, ഹോസ്റ്റല്‍ തുടങ്ങി ആ പ്രദേശത്തിന് ആവശ്യമുള്ള ഏത് അടിസ്ഥാന വികസനത്തിനും ഈ പദ്ധതി ഉപകരിക്കും. ഒരു പ്രോജക്ടിന് 10 കോടി രൂപ വരെ ചെലവഴിക്കാം. അതില്‍ കൂടിയ പ്രോജക്ടിന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതി വേണം. ഈ പദ്ധതിക്ക് ഏതാണ്ട് രണ്ടായിരം കോടി ചെലവഴിക്കുന്നുണ്ട്.

ന്യൂനപക്ഷ ക്ഷേമത്തിനായി 2021- 2022വര്‍ഷം ഏതാണ്ട് 10000 കോടിയിലേറെ രൂപയാണ്, കേന്ദ്ര സര്‍ക്കാരിന്റെ 16 മന്ത്രാലയങ്ങള്‍വഴി മാറ്റി വെച്ചിട്ടുള്ളത്. 2013 – 2014ല്‍ ഇത് 3500 കോടി മാത്രമായിരുന്നു. ന്യൂനപക്ഷ ക്ഷേമത്തിന് മുന്‍ സര്‍ക്കാരുകള്‍ നല്‍കിയ പരിഗണനയില്‍ വ്യത്യസ്തമാണ് നരേന്ദ്രമോദി സര്‍ക്കാറിന്റെ സമീപനം. അത് ബിജെപിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നു. ഭാരതത്തിലെ ന്യൂനപക്ഷ സമൂഹം ഇത് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. എന്തായാലും അന്ധകാരത്തിലാണ്ടു പോയ ഒരു ജനതക്ക് ദിശാബോധം നൽകിയ ഭാരത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. സാധാരണക്കാരുടെ ആത്മാവ് തൊട്ടറിഞ്ഞു പ്രവർത്തിക്കുന്ന പ്രധാന സേവകൻ. തന്റെ ജനങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് തിരിച്ചറിഞ്ഞു, അവരെ സ്വയംപര്യാപ്തം ആക്കാൻ വേണ്ടി പദ്ധതികൾ കൊണ്ട് വന്ന വ്യക്തി. വിമർശനങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന, തനിക്കെതിരെ ഉതിരുന്ന ഓരോ കല്ലുകളും കൊണ്ട് ഒരു സാമ്രാജ്യം കെട്ടി പൊക്കിയ ചങ്കൂറ്റത്തിന്റെ ആൾരൂപമാണ് അദ്ദേഹം.

Related Articles

Latest Articles