Monday, May 20, 2024
spot_img

ജമ്മുകാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തും: പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. മണ്ഡല പുനർനിർണയ പൂർത്തിയാക്കിയ ശേഷമായിരിക്കും തിരഞ്ഞെടുപ്പ്.

എന്നാൽ ജമ്മു കാശ്മീരിന് സംസ്ഥാന പദവി നല്‍കുന്നതില്‍ തീരുമാനമായിട്ടില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ജമ്മുകാശ്മീരിന് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നാല് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ ജമ്മുകാശ്മീരില്‍ നിന്നുള്ള 14 പ്രമുഖ നേതാക്കളാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന സര്‍വ്വ കക്ഷിയോഗത്തില്‍ പങ്കെടുത്തത്. കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണണെന്ന് ഗുപ്കര്‍ സഖ്യം ആവശ്യപ്പെട്ടു. പക്ഷേ ഇതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കോടതി അന്തിമ തീരുമാനം എടുക്കട്ടെയെന്നും കേന്ദ്രസര്‍ക്കാര്‍ യോഗത്തെ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles