Sunday, June 16, 2024
spot_img

കേരളത്തിലെ ഭീ_ ക_ ര_ രെ തുടച്ചുനീക്കാൻ കച്ചമുറുക്കി നരേന്ദ്രമോദി !

രാജ്യമാകെ ഭീകരരെ ഓടിച്ചിട്ട് പിടിക്കുകയാണ് കേന്ദ്ര ഏജൻസികൾ. എന്ത് വില കൊടുത്തും ഭീകരരെ ഇന്ത്യയിൽ നിന്നും തുടച്ചുനീക്കും എന്ന ഉറച്ച നിലപാടിലാണ് നരേന്ദ്രമോദി സർക്കാർ കരുക്കൾ നീക്കുന്നത്. ഇപ്പോഴിതാ, കേരളത്തിലെ ഐഎസ് ഭീകരകേസിൽ ഒരാൾ കൂടി അറസ്റ്റിലായി എന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതി, തൃശ്ശൂർ കാട്ടൂർ സ്വദേശി ഷിയാസ് സിദ്ദിഖാണ് അറസ്റ്റിലായത്. കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒരുമാസത്തേയ്‌ക്ക് റിമാൻഡ് ചെയ്തു. അടുത്ത ആഴ്ച ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, രഹസ്യ നീക്കത്തിലൂടെയാണ് ഷിയാസ് സിദ്ധിഖിനെ എൻഐഎ സംഘം പിടികൂടിയത്. എന്നാൽ, കേസിലെ രണ്ടാം പ്രതി നബീലിനായുളള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. സത്യമംഗലം വനമേഖലയിൽ നിന്നായിരുന്നു കേസിലെ ഒന്നാം പ്രതി ആഷിഫിനെ പിടികൂടിയത്. ഇതിൽ ആഷിഫ് ഭീകരവാദത്തിന്റെ ഫണ്ട് ശേഖരണത്തിനായി കൊള്ളകൾ ആസൂത്രണം ചെയ്തപ്പോൾ, ഭീകരവാദ റിക്രൂട്ട്‌മെന്റുകൾ നടത്തിയ ഭീകരവാദ സംഘത്തിലൊരാളായിരുന്നു നബീൽ. നബീലിന്റെയും, ആഷിഫിന്റെയും അടുത്ത കൂട്ടാളിയാണ് ഷിയാസ് സിദ്ദിഖ്. ഇയാളാണ് ഇപ്പോൾ എൻ.ഐ.എയുടെ വലയിൽ വീണിരിക്കുന്നത്. അതേസമയം, കേസിൽ 30 ലധികം പേർ എൻ ഐ എ നിരീക്ഷണത്തിലാണ്. സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുകയും, രഹസ്യസമൂഹ മാധ്യമ ഗ്രൂപ്പുകൾ വഴി ആശയവിനിമയങ്ങൾ നടത്തുകയും ചെയ്തവരാണ് നിരീക്ഷണത്തിലുള്ളത്. ഒന്നാം പ്രതി ആഷിഫ് പിടിയിലായതിന് പിന്നാലെ ഒളിവിൽ പോയവരെ കുറിച്ചുള്ള വിവരങ്ങൾ എൻ ഐ എ യ്‌ക്ക് ലഭിച്ചിരുന്നു. പ്രതികളുമായി അടുത്ത ബന്ധമുള്ള നിരവധി പേരെ കൊച്ചി എൻ ഐ എ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു വരികെയാണ്. എന്തായാലും അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, കേരളത്തിലെ ഐഎസ് ഭീകര പ്രവർത്തനങ്ങളുടെ വേരറുക്കാൻ കഴിഞ്ഞുവെന്ന് ദേശീയ അന്വേഷണ ഏജൻസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഭീകരതയോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഭാ​ഗമായാണ് കേരളത്തിൽ NIA അന്വേഷണം ശക്തമാക്കിയത്. സംസ്ഥാനത്തെ ഐഎസ് സംഘങ്ങളെ നിർവീര്യമാക്കുന്നതിലും ഭീകരാക്രമണങ്ങൾ തടയുന്നതിലും വിജയം കൈവരിച്ചുവെന്നും NIA പുറത്തുവിട്ട ഔദ്യോ​ഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഭീകരാക്രമണം നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളെയും ഭീകരർ ഉന്നംവെച്ച നേതാക്കളെയും സുരക്ഷിതമാക്കാൻ NIAയ്‌ക്ക് സാധിച്ചിട്ടുണ്ട്.

Related Articles

Latest Articles