തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ
കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ബീച്ചിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിന് ശേഷം 7:30ഓടെ മധുരയിലേക്ക് തിരിക്കും. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികൾ സമ്മേളനത്തിൽ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കോഴിക്കോട് കനത്ത സുരക്ഷക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് . ഇതിനായി 2000 പൊലീസുകാരെ കോഴിക്കോട് നിയോഗിച്ചു. പത്ത് എസ്‌പിമാരുടെ കീഴിൽ അഞ്ച് അഡീഷണൽ എസ്‌പിമാർ, 30 ഡിവൈഎസ്‌പിമാർ, 100 സിഐമാർ,1700 പോലീസ് ഉദ്യോഗസ്ഥർ, 150 വനിതാ പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് പ്രത്യേക സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.കോഴിക്കോട് നഗരത്തിൽ സുരക്ഷയുടെ ഭാഗമായി ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
അന്‍പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളോടെയാണ് ബീച്ചിലെ വേദി സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള നേതാക്കളായ നിര്‍മല്‍സുരാനയും സത്യകുമാറും പരിപാടികള്‍ വിലയിരുത്താന്‍ എത്തിയിട്ടുണ്ട്. ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി.പ്രകാശ് ബാബുവും ചടങ്ങിനെത്തുന്നത് പ്രവര്‍ത്തകരില്‍ ആവേശം ജനിപ്പിക്കും.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…