Tuesday, December 16, 2025

ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലന്നും രാഷ്ട്രത്തോട് നരേന്ദ്ര മോദി

കശ്‌മീരിലെ പുൽവാമ‍യിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ശക്‌തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് എതിരെ നടന്നത് നികൃഷ്‌ടമായ ആക്രമണമാണ്. ക്രൂരമായ നീക്കത്തെ ശക്തമായി അപലപിക്കുന്നു. ധീരജവാന്മാരുടെ ത്യാഗം വ്യർത്ഥമാകില്ല.

വീരമൃത്യു മരിച്ചവരുടെ കുടുംബങ്ങളോട് ചേർന്ന് തോളോട് തോൾ ചേർന്ന് രാജ്യം മുഴുവനുമുണ്ട് .പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ട്വീറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. അരുൺ ജയ്റ്റ്‌ലി , രാജ്‌നാഥ് സിംഗ് തുടങ്ങിയ മന്ത്രിമാരും ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.

Related Articles

Latest Articles