Sunday, May 19, 2024
spot_img

ഇനി മുതൽ ദേശീയ ഗാനം നിർബന്ധം; രാവിലെ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കി സര്‍ക്കാര്‍

ബെംഗളൂരു : ദേശീയ ഗാനം സ്കൂളുകളിൽ രാവിലെ നിർബന്ധമാക്കി സർക്കാർ. കര്‍ണാടകയിലെ സ്‌കൂളുകളിലാണ് ദേശീയ ഗാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. സ്‌കൂളുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന കര്‍ണാടക എജുക്കേഷന്‍ ആക്‌ട് 133 (2) പ്രകാരമാണിത്.

എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും, സ്വകാര്യ സ്‌കൂളുകള്‍ക്കും, പ്രീ യൂണിവേഴ്‌സിറ്റി കോളേജുകള്‍ക്കും ഇത് ബാധകമാണ്. മുന്നേ ദേശീയ ഗാനം ആലപിക്കുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ, . ഗാനം ആലപിക്കാത്തതിനെതിരെ സര്‍ക്കാരിന് നിരവധി പരാതികളും ലഭിച്ചിരുന്നു.

പൊതു നിര്‍ദേശവകുപ്പിന്റെ ബംഗളൂരു നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച്‌ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. വിദ്യാര്‍ഥികളെ കൂട്ടമായി നിര്‍ത്തി പ്രാര്‍ഥന ചൊല്ലാന്‍ സ്‌കൂളില്‍ സ്ഥല സൗകര്യമില്ലെങ്കില്‍ ക്ലാസ് റൂമുകളില്‍ ദേശീയ ഗാനം ആലപിച്ചാല്‍ മതിയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

Related Articles

Latest Articles