India

ക്വാറി ഉടമകൾക്ക് തിരിച്ചടി; പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കാൻ ഹരിത ട്രിബ്യൂണലിന് അനുമതി നൽകി സുപ്രീംകോടതി

ദില്ലി: പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കാൻ ദേശീയ ഹരിത ട്രൈബ്യുണലിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ട്രൈബ്യുണലിന് അധികാരമില്ലെന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും, ക്വാറി ഉടമകളുടെയും വാദം തള്ളി കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.

ദേശീയ ഹരിത ട്രിബ്യുണലിന്റെ അധികാരം സംബന്ധിച്ചാണ് സുപ്രീംകോടതിയുടെ സുപ്രധാന തീർപ്പ്. സ്വമേധയാ എടുത്ത കേസിലാണ് ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ക്വാറികൾക്ക് 100 മുതൽ 200 മീറ്റര്‍ വരെ ഹരിത ട്രൈബ്യൂണൽ ദൂരപരിധി നിശ്ചയിച്ചത്. എന്നാൽ സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ദേശീയ ഹരിത ട്രിബ്യുണലിന് അധികാരമില്ലെന്ന് ആരോപിച്ച് ക്വാറി ഉടമകളും, സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയെങ്കിലും പുതിയ ക്വാറികൾക്ക് 200 മീറ്റര്‍ പരിധി ഉറപ്പാക്കണമെന്ന് വിധിച്ചു. ഇതിനെതിരെയാണ് സുപ്രീംകോടതിയിലെ ഹര്‍ജികൾ എത്തിയത്. വിശാലമായ അധികാരം ട്രിബ്യുണലിന് ഉണ്ടെങ്കിലും സ്വമേധയാ കേസ്സെടുത്ത് ഉത്തരവിറക്കാൻ ദേശീയ അധികാരമില്ലെന്ന് ആയിരുന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കോടതിയിൽ സ്വീകരിച്ച നിലപാട്.

സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാൻ ഉള്ള അധികാരം ട്രിബ്യുണലിന് ഇല്ലെന്ന് അമിക്കസ് ക്യുറി ആനന്ദ് ഗ്രോവറും സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ഹരിത ട്രിബ്യുണലിന് സ്വമേധയ കേസ് എടുക്കാൻ അധികാരമില്ലെന്ന നിലപാടിനോട് സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ യോജിച്ചു. എന്നാൽ, ഈ വാദങ്ങൾ എല്ലാം തള്ളിയാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. ദേശിയ ഹരിത ട്രിബ്യുണലിന് സ്വമേധയാ കേസെടുക്കാനുള്ള അധികാരം സംബന്ധിച്ച വിഷയത്തിൽ മാത്രമാണ് ഇപ്പോൾ വിധി. കേരളത്തിൽ ക്വാറികളുടെ ദൂരപരിധി പുതുക്കിയതിന് എതിരായ ഹർജികൾ ഈ വിധിയുടെ അടിസ്ഥാനത്തിൽ കോടതി പിന്നീട് പരിഗണിക്കും.

Meera Hari

Recent Posts

ദില്ലി മുൻ പിസിസി അദ്ധ്യക്ഷൻ ബിജെപിയിലേയ്ക്ക് തന്നെയെന്ന് സൂചന; ഈസ്റ്റ് ദില്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായേക്കും; കനയ്യ കുമാറിന്റെ വരവിൽ തകർന്നടിഞ്ഞ് ദില്ലി കോൺഗ്രസ്

ദില്ലി: കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജിവച്ച ദില്ലി പി സി സി അദ്ധ്യക്ഷൻ അരവിന്ദർ…

6 mins ago

ഇ പി ജയരാജനെതിരെ കടുത്ത നടപടിയിലേക്ക് സിപിഎം പോകില്ലെന്ന് സൂചന; താക്കീതിൽ ഒതുക്കി പ്രശ്‌നം പരിഹരിച്ചേയ്ക്കും; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ ശ്രമിച്ചുവെന്ന…

16 mins ago

രോഗികളെന്ന വ്യാജേന വീട്ടിൽ പ്രവേശിച്ചു; ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു. സിദ്ധ ഡോക്ടറായ ശിവൻ നായർ,…

44 mins ago

പോലീസിന്റെ ഇടപെടലുകൾ അതിരുകടക്കുന്നു! കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിലെ കടകളുടെ ലൈറ്റ് നിർ‌ബന്ധിച്ച് ഓഫ് ചെയ്യിപ്പിച്ചെന്ന് പരാതി

തൃശ്ശൂർ: ക്ഷേത്രോത്സവങ്ങളിൽ പോലീസിന്റെ ഇടപെടലുകൾ തുടർക്കഥയാകുന്നു. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് പോലീസ് നിർബന്ധിപ്പിച്ച് ഓഫ്…

50 mins ago

ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം കുടുംബം|HINDHU

ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം കുടുംബം|HINDHU

53 mins ago

തൃശ്ശൂർ വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശ്ശൂർ: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട്…

1 hour ago