Monday, April 29, 2024
spot_img

സംസ്ഥാന ബിജെപിയിൽ അഴിച്ചുപണി: അഞ്ച് ജില്ലാ പ്രസിഡന്റുമാർക്ക് മാറ്റം; കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരും; കൃഷ്ണകുമാർ ദേശീയ കൗൺസിലിൽ

തിരുവനന്തപുരം: നിരവധി മാറ്റങ്ങളോടെ ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി. അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റി നിയമിച്ചു. മൂന്നു പേരെ പുതിയതായി സംസ്ഥാന വൈസ് പ്രസിഡന്റുമാർ ആക്കി.

ജനറൽ സെക്രട്ടറിമാർക്ക്​ മാറ്റമില്ല. എ.എൻ. രാധാകൃഷ്​ണനും ശോഭാ സുരേന്ദ്രനും വൈസ്​ പ്രസിഡന്‍റുമാരായി തുടരും. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് മറ്റു പാർട്ടികളിൽ നിന്നും ബിജെപിയിൽ എത്തിയ നേതാക്കൾക്ക് ഭാരവാഹിത്വം നൽകിയിട്ടുണ്ട്. കെ ശ്രീകാന്ത്, ജെ ആർ പത്മകുമാർ, രേണു സുരേഷ്, പന്തളം പ്രതാപൻ എന്നിവർ പുതിയതായി സംസ്ഥാന സെക്രട്ടറിമാർ ആകും. കെ വി എസ് ഹരിദാസ്, സന്ദീപ് വചസ്പതി, ടിപി സിന്ധുമോൾ എന്നിവർ അവർ പുതിയ വക്താക്കൾ ആകും.

നടൻ കൃഷ്ണകുമാറിനെ ദേശീയ കൗൺസിലിൽ ഉൾപെടുത്തിയിട്ടുണ്ട്. സംസ്​ഥാന ഓഫിസ്​ സെക്രട്ടറിയെയും മാറ്റി. ജയരാജ്​ കൈമളാണ്​ പുതിയ ഓഫിസ്​ സെക്രട്ടറി. അതേസമയം തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ഇതിൽ കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

Related Articles

Latest Articles