nationalherald-case
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നത് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഇഡി സംഘമാണെന്ന് സൂചന. അഡീഷണല്‍ ഡയറക്ടര്‍ പദവിയിലുളള വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകുംചോദ്യം ചെയ്യാൻ സാധ്യത. ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അഞ്ചംഗ ഉദ്യോഗസ്ഥ സംഘമാണ് സോണിയയില്‍ നിന്ന് വിവരങ്ങള്‍ തേടുന്നത്. ചോദ്യം ചെയ്യലിനിടെ ക്ഷീണം തോന്നിയാല്‍ വിശ്രമിക്കാനുളള സൗകര്യവും ഇഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കൊറോണാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് നീട്ടിവെയ്‌ക്കണമെന്ന് സോണിയ അഭ്യർത്ഥിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. കൊറോണയ്‌ക്ക് ശേഷം ശ്വാസതടസവും അണുബാധയും ഉള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ക്ക് സോണിയ ചികിത്സയിലുമായിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് ആവശ്യമെങ്കില്‍ വിശ്രമിക്കാനുളള സൗകര്യവും ഇഡി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സോണിയയുടെ ആരോഗ്യകാര്യത്തില്‍ ഉള്‍പ്പെടെ പ്രത്യേക പരിഗണന നല്‍കി പ്രിയങ്ക ഗാന്ധിയെയും ഇഡി ഓഫീസിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യല്‍ നടക്കുന്നിടത്തേക്ക് പ്രിയങ്കയ്‌ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സും സോണിയയും രാഹുലും ഡയറക്ടര്‍മാരായ യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് ആരോപിച്ചാണ് അന്വേഷണം. നേരത്തെ രാഹുല്‍ ഗാന്ധിയെ ഇഡി അഞ്ച് ദിവസം ചോദ്യം ചെയ്തിരുന്നു.
സോണിയയുടെ ചോദ്യം ചെയ്യലിനെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയിലുള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉള്‍പ്പെടെ പ്രതിഷേധം അരങ്ങേറുന്നുണ്ട്. ഇഡിയെ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന ബാനറുമായി പാര്‍ലമെന്റ് മന്ദിര പരിസരത്തും കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടനം നടത്തിയിരുന്നു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…