Swami Vivekananda
കുറഞ്ഞൊരു ജീവിതദൈർഘ്യംകൊണ്ട് ലോകചിന്തയെ ഇളക്കിപ്രതിഷ്ഠിച്ച സ്വാമി വിവേകാനന്ദന്റെ നൂറ്റിയമ്പത്തിയൊമ്പതാം ജന്മവാര്ഷിക ദിനമാണ് (Swami Vivekananda Birth Anniversary)ഇന്ന്. വിവേകാനന്ദന്റെ ജന്മദിനമായ ഈ ദിവസം ദേശീയ യുവജനദിനമായി രാഷ്ട്രം കൊണ്ടാടുന്നു 1863 ജനുവരി 12ന് ജനിച്ച സ്വാമി വിവേകാനന്ദൻ വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. 1893ൽ ചിക്കാഗോയിലെ പാർലമെന്റ് ഓഫ് റിലീജിയൻസിൽ നടത്തിയ പ്രസംഗത്തിനുശേഷം അദ്ദേഹം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. വേദാന്ത തത്ത്വചിന്തയ്ക്ക് പേരുകേട്ട അദ്ദേഹം ഇന്ത്യയുടെ ആത്മീയ അംബാസഡറായി മാറി. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള മതത്തിന്റെയും ശാസ്ത്രത്തിന്റെയും പാലമായി അദ്ദേഹം മാറി. ശ്രീ രാമകൃഷ്ണന്റെ ശിഷ്യനായിരുന്നു വിവേകാനന്ദൻ. 1902ൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. 39 വർഷം മാത്രമേ ഭൂമിയിൽ അദ്ദേഹം ജീവിച്ചിരുന്നുള്ളൂവെങ്കിലും ലോകത്തിന് അനശ്വരമായ സംഭാവനകൾ നൽകിയാണ് അദ്ദേഹം വിടവാങ്ങിയത്. പശ്ചിമ ബംഗാളിലെ ബേലൂർ മഠം ആസ്ഥാനമായി രാമകൃഷ്ണ മിഷൻ സ്ഥാപിച്ചു. ഇന്ത്യയിലും അമേരിക്കയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഹിന്ദു ആത്മീയ സംസ്കാരത്തിന്റെ പ്രചാരണത്തിനായി ഈ സംഘടന പ്രവർത്തിക്കുന്നു.
ജീവിതം നൽകി സ്വാമിജി മറഞ്ഞെങ്കിലും, ആ മഹാ ജീവിതം കോടികണക്കിന് ഭാരതീയരുടെ നെഞ്ചിൽ രക്ത തുടിപ്പായ് അലിഞ്ഞു ചേർന്നു കഴിഞ്ഞു. സ്വാതന്ത്ര്യം നിലനിർത്താൻ.. ഭാരതത്തെ നിലനിർത്താൻ.. ദേശീയത നിലനിർത്താൻ.. സാഹോദര്യവും സമൃദ്ധിയും നില നിർത്താൻ… സ്വാമി വിവേകാനന്ദൻ ദേശീയ യുവജന സമൂഹത്തിന്റെ വഴി വിളക്കാണ്.. ഇന്ത്യയുടെ അഭിമാനവും..ബി സമകാലിക സമൂഹം വിവേകാനന്ദ സ്മൃതികൾക്ക് പ്രൗഡോജ്ജ്വലമായ വേദികൾ ഒരുക്കി കൊണ്ടിരിക്കുന്നു. 1984 ഒക്ടോബർ 17 ന് ഭാരതം “ജനുവരി 12 ദേശീയ യുവജന ദിന”മായി പ്രഖ്യാപിച്ചു. ചിക്കാഗോ പ്രസംഗ ദിനമായ സെപ്തംബർ 11 ലോക സാഹോദര്യ ദിനമായി ആചരിക്കുന്നു. 1949 ൽ “സ്വാമിജി” എന്ന സിനിമ പ്രദർശനം ആരംഭിച്ചു. ഇതിന്റെ ചുവടുപിടിച്ച് 1955, 1998, 2013 എന്നീ വർഷങ്ങളിൽ സ്വാമി വിവേകാനന്ദൻ എന്ന പേരിൽ വിനിമകൾ പുറത്തിറങ്ങി. 2011 – 2013 റയിൽവേ ബഡ്ജറ്റിൽ ” വിവേക് എക്സ്പ്രസ് ” പ്രഖ്യാപിച്ചു. കന്യാകുമാരിയിലും അൽമോറയിലും കൽക്കട്ടയിലും വിവേകാനന്ദ സ്മാരകങ്ങൾ നിലനിൽക്കുന്നു. രാമകൃഷ്ണ സന്ദേശ പ്രചരണത്തോടെ ശ്രീരാമകൃഷ്ണ സേവാശ്രമവും ലോകമാസകലം പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ വേദാന്ത, യോഗ തുടങ്ങിയ ഇന്ത്യന്‍ തത്വശാസ്ത്രങ്ങള്‍ പാശ്ചാത്യ ലോകത്ത് പ്രചരിപ്പിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഹിന്ദുയിസത്തെ ലോകത്തിലെ പ്രധാന മതങ്ങളില്‍ ഒന്നാക്കി മാറ്റുന്ന തരത്തില്‍ അന്തര്‍മത അബോധം സൃഷ്ടിക്കുകയും ചെയ്തതില്‍ പ്രധാനികളില്‍ ഒരാളായിരുന്നു അദ്ദേഹം. പൂര്‍വാശ്രമത്തില്‍ നരേന്ദ്രനാഥ ദത്ത് എന്ന പേരുണ്ടായിരുന്ന അജ്ഞാതനായ ഈ ഇന്ത്യന്‍ സന്യാസി, 1893ല്‍ ചിക്കാഗോയില്‍ നടന്ന മത പാര്‍ലമെന്റില്‍ വച്ചാണ് പൊടുന്നനെ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. അവിടെ ഹിന്ദുമതത്തെ പ്രതിനിധീകരിച്ചത് വിവേകാനന്ദനായിരുന്നു.
1897 ഫെബ്രുവരിയിൽ സ്വാമി വിവേകാനന്ദൻ ഭാരത ജന സമൂഹത്തോട് പറഞ്ഞു. “അടുത്ത അൻപത് കൊല്ലത്തെക്ക് മറ്റെല്ലാം ദൈവങ്ങളേയും മാറ്റി വച്ച് ഭാരത മാതവിനെ പൂജിക്കൂക” എന്നാണ് പറഞ്ഞത്. നാളതു വരെ പുലർത്തി പോന്ന വിശ്വാസങ്ങളെ ചവിട്ടിമെതിച്ച് സ്വാമി വിവേകാനന്ദൻ നൽകിയ ആഹ്വാനത്താൽ കൃത്യം 50 വർഷം കഴിഞ്ഞപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമായി. 1947 ആഗസ്റ്റ് 15 ന് ഭാരതം സ്വാതന്ത്ര്യമാക്കപ്പെട്ടു. യൂണിയൻ ജാക്ക് വലിച്ച് താഴ്ത്തി ദേശീയ പതാക ഉയർത്തുമ്പോൾ, കേവലം 39 വയസിനുള്ളിൽ ദേശീയതയുടെ ഹൃദയത്തുടിപ്പുകൾ വാരി വിതറി അലഞ്ഞു തിരിഞ്ഞ സ്വാമി വിവേകാനന്ദൻ പകർന്ന അഗ്നി ജ്വാലകൾ നെഞ്ചേറ്റിയവരുടെ പ്രാണപ്രതിഷ്ഠ കൂടിയായിരുന്നു ചെങ്കോട്ടയിൽ നടന്നത്.മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, ബാലഗംഗാധര തിലകൻ, വീര സവർക്കർ, ചട്ടമ്പി സ്വാമികൾ, ഡോ. പൽപു, വിനോബ ഭാവെ, സുഭാഷ് ചന്ദ്ര ബോസ്, അരവിന്ദഘോഷ്, ബിബിൻ ചന്ദ്രപാൽ, മഹാരാജ അജിത്ത് സിംഗ്, അലസിംഗ പെരുമാൾ, ജോൺ ഹെൻട്രി, സിസ്റ്റർ നിവേദിത, നിശ്ചയാനന്ദ, ജോസഫൈൻ മക്ലിയോഡ്, സി. രാജഗോപാലാചാരി, ജംഷഡ് ജി ടാറ്റാ, എസ്സ്. രാധാകൃഷ്ണൻ, ശരത്ത് ചന്ദ്ര ചക്രവർത്തി, ജെ.ജെ. ഗുഡ്വിൻ, മാക്സ് മുളളർ , റൊമാങ് റോലണ്ട് തുടങ്ങിയ പ്രഗത്ഭന്മമാരുടെ നീണ്ട നിര.. ഭാരതത്തെ കൈ പിടിച്ചുയർത്തിയ സ്വാമി വിവേകാനന്ദൻ സൃഷ്ടിച്ച നവോത്ഥാനവും. ഒപ്പം സമകാലികന്മാരും ആരാധക വൃന്ദങ്ങളും.. ആദർശ പാത പിന്തുടർന്ന് സ്വാമിയുടെ പ്രഭയാൽ വളർന്നു. വ്യക്തി ആരാധനക്കപ്പുറത്തേക്ക് രാഷ്ട്ര ആരാധന തന്നെയായിരുന്നു ആ ആദർശ ഗരിമയിൽ നിന്നും പ്രൗഡിയോടെ തേജസ്സോടെ ലക്ഷ്യ പൂർത്തിക്കായി പ്രവഹിച്ചിരുന്നത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…