Saturday, May 18, 2024
spot_img

‘എഴുന്നേൽക്കൂ, പ്രവർത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ’; ഇന്ന് സ്വാമി വിവേകാനന്ദൻ സമാധി

ഭാരതത്തിൻ്റെ ആത്മാവിനെയും ആത്മാഭിമാനത്തെയും തൊട്ടുണർത്തിയ യുവ സംന്യാസിയായിരുന്ന സ്വാമി വിവേകാനന്ദൻ സമാധിയായിട്ട് ഇന്ന് 119 കൊല്ലം പിന്നിടുന്നു. ശ്രീരാമകൃഷ്ണ പരമഹംസൻ്റെ ശിഷ്യനായിരുന്ന വിവേകാനന്ദനാണ് ശ്രീരാമകൃഷ്ണ മഠവും ശ്രീരാമ കൃഷ്ണ മിഷനും സ്ഥാപിച്ചത്. രാജ്യത്തെ യുവതയെ പ്രസംഗങ്ങള്‍കൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും സ്വാധീനിച്ച ആത്മീയ ഗുരു ആയിരുന്നു സ്വാമി വിവേകാനന്ദനൻ രാജ്യത്തെ യുവജനങ്ങളെ സ്വാധിനിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജന്മ ദിനമായ ജനുവരി 12 രാജ്യം ദേശീയ യുവജന ദിനമായാണ് ആചരിക്കുന്നത്.

വിവേകാനന്ദൻ്റെ വരവ് ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു.ഹിന്ദുമതത്തെ ആധുനിക കാലത്തിന് അനുസൃതമായ തരത്തിൽ നിരീക്ഷിക്കാനും മതസംസ്കാരത്തിന് വ്യാവസായിക യുഗത്തിൽ പുതിയ നിര്‍വചനം നല്‍കാനും വിവേകാനന്ദന് സാധിച്ചു. വിവേകാനന്ദ വീക്ഷണങ്ങൾക്ക് പ്രസക്തിയുള്ള ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles