Friday, May 3, 2024
spot_img

അതിരൂക്ഷ കോവിഡ് വ്യാപനം; ദില്ലിയിൽ രോഗ ബാധിതർക്കായി പ്രത്യേക യോഗ, പ്രാണായാമം ക്ലാസുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ

ദില്ലി:സംസ്ഥാനത്ത് ഹോം ഐസലേഷനിൽ കഴിയുന്ന കോവിഡ് ബാധിതർക്കായി പ്രത്യേക യോഗ, പ്രാണായാമം ക്ലാസുകൾ സർക്കാർ തുടങ്ങുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.

‘ദില്ലി കി യോഗ്‌ശാല’ എന്ന പദ്ധതി ആം ആദ്‌മി സർക്കാർ തുടങ്ങുമെന്നും ആരോഗ്യരക്ഷയ്ക്ക് യോഗ നല്ലതാണെന്നും വീടുകളിൽ ഐസലേഷനിൽ കഴിയുന്ന കോവിഡ് ബാധിതർക്ക് യോഗ പരിപാടിയുടെ ലിങ്ക് അയയ്ക്കുമെന്നും കേജ്‌രിവാൾ വ്യക്തമാക്കി.

‘ഈ പദ്ധതിയുടെ ഭാഗമായി യോഗ പഠിപ്പിക്കാൻ ഒരു അധ്യാപകനെ/ അധ്യാപികയെ ചുമതലപ്പെടുത്തും. ഒരു മണിക്കൂർ വീതമുള്ള അഞ്ചു ക്ലാസുകൾ രാവിലെ 6നും ഉച്ചയ്ക്കു 12നുമിടയിൽ നടത്തും. വൈകുന്നേരം നാലിനും രാത്രി ഏഴിനുമിടയ്ക്കും ക്ലാസുകൾ സഘടിപ്പിക്കും. കോവിഡ് ബാധിതർക്ക് അവരുടെ സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാം’- കേജ്‌രിവാൾ കൂട്ടിച്ചേർത്തു.

അതേസമയം രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതു വിലക്കിയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ രേഖപ്പെടുത്തുന്നതിൽ ദില്ലി രണ്ടാം സ്ഥാനത്തുണ്ട്.

Related Articles

Latest Articles