ഭാരതീയ സംസ്‌കാരം ലോകത്തെ പഠിപ്പിച്ച ആത്മീയ ഗുരുവാണ് സ്വാമി വിവേകാനന്ദൻ. ഭാരതീയ യുവത്വത്തിന് ഇതിനേക്കാൾ സ്വാമി വിവേകാനന്ദൻ വലിയൊരു പ്രതിനിധിയെ ചൂണ്ടിക്കാണിക്കാനില്ല. അതുകൊണ്ടുതന്നെ സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായാണ് ഭാരതം കൊണ്ടാടുന്നത്. 1984 ലാണ് ഈ ദിവസം ദേശീയ യുവജനദിനമായി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. സമൂഹത്തിന്റെ ഊര്‍ജ്ജമായ യുവാക്കളുടെ ദിനമാണിന്ന്. ലോകത്തിന്റെ തന്നെ ജീവാത്മാവാണ് യുവാക്കള്‍. രാജ്യത്തിന്റെ ഭരണ തലങ്ങളിലും രാഷ്ടീയ വികസന പ്രവര്‍ത്തനങ്ങളിലും യുവാക്കളുടെ പങ്ക് അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ് ഈ ദിനാചരണത്തിന്റെ പിന്നില്‍.
ആധുനിക ഭാരതത്തിന്റെ മനസ്സിനെ കഴിഞ്ഞ, ഒരു നൂറ്റാണ്ടിലേറെയായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രചോദകന്‍ ആര് എന്ന ചോദ്യത്തിന് മറ്റൊരു ഉത്തരം ഉണ്ടാവാനിടയില്ല. ഭാരതത്തില്‍ ജനിച്ച് ലോകത്തിനാകെ മാതൃകയായി നാല്പതു വയസ്സ് പോലും തികക്കാതെ, ആ മനുഷ്യസ്‌നേഹി കടന്നുപോയി. ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായ ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യമെന്ന് ആഹ്വാനം ചെയ്ത കര്‍മ യോഗി. യുവാക്കളെ മാറ്റത്തിന്റെ വാഹകരായി കണ്ടുകൊണ്ടാണ് സ്വാമിജി എക്കാലവും സംസാരിച്ചത് തനിക്കു ശേഷം കടന്നു വരാനിരിക്കുന്ന അനേകം തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്നു നല്‍കിയിട്ടാണ് അദ്ദേഹം ഈ ലോകത്തു നിന്നും മടങ്ങിയത്.
വിവേകാനന്ദ സ്വാമിയുടെ തത്വങ്ങളും ആശയങ്ങളും ഇന്ത്യന്‍ യുവത്വത്തിന് പ്രചോദനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വാമിജിയുടെ ജന്മദിനം യുവജനദിനമായി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ എല്ലായിടത്തും ദേശീയ യുവജനം കൊണ്ടാടുന്നുണ്ട്.
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…